ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/ജീവിതം നന്ദിപൂർവം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം നന്ദിപൂർവം

ഒരിക്കലും മറക്കാനാകാത്ത ഒരു അവസ്ഥയിലൂടെ ആണ് നാം ഇപ്പോൾ കടന്നു പോകുന്നത് .കോവിഡെന്ന മഹാമാരി ലോകത്തെ കീഴടക്കി കഴിഞ്ഞു . ഈ അവസ്ഥയിൽ നാം സ്വന്തം ജീവനെ കുറിച്ച് ആലോചിക്കാതെ സ്വന്തം നാടിന്നു വേണ്ടി സേവനം അനുഷ്ഠിക്കുന്ന നിരവധി ആരോഗ്യ പ്രവർത്തകരെ കുറിച്ചാണ് ആലോചിക്കേണ്ടത് .ഉറ്റവരെയും ഉടയവരെയും കാണാനാകാതെ ഇവർ ആശുപത്രികളിൽ രോഗികളെ പരിചരിക്കുന്ന . ഈ എടേക്കു ,സമൂഹ മാധ്യമത്തിൽ വന്ന ഒരു വീഡിയോ നമ്മളെ വേദനിപ്പിച്ചു.ഒരു മുന്ന് വയസ്സുള്ള കുഞ്ഞു അമ്മെ കാണണം എന്ന് വാശി പിടിക്കുന്ന ഒരു വീഡിയോ ..ആ 'അമ്മ ഒരു നഴ്സ് ആയതിനാൽ ആശുപത്രി വിട്ടു വീട്ടിലോട്ട് പോകാൻ പറ്റുന്നില്ല . മകൾ ആശുപത്രിയിൽ വന്നിട്ടുപോലും ആ അമ്മെക്കു ആ കുഞ്ഞിനെ ഒന്ന് എടുക്കാൻ പറ്റാത്ത ആ കാഴ്ച വളരെ വേദനിപ്പിക്കുന്നതായിരുന്നു.. തന്ടെ കുഞ്ഞിനും നാടിനും ഒരു ആപത്തും ഉണ്ടാവരുത് എന്ന ആഗ്രഹിച്ചാണ് ആ 'അമ്മ അകന്നു നില്കുന്നത്. ഓരോ ആരോഗ്യ പ്രവർത്തകരുടെയും അവസ്ഥ ഇതാണ്. .സ്വന്തം ജീവനെ കുറിച്ച ആലോചിക്കാതെ സമൂഹം വേണ്ടി ചിന്തിക്കുനു . അവരുടെ ഈ ത്യാഗത്തെ ഒരിക്കലും നാം മറക്കരുത്ഈ അവസ്ഥകൾ നാം അതിജീവിക്കും .നല്ല ഒരു നാളേക്ക് വേണ്ടി നമ്മുക് പ്രാർത്ഥിക്കാം .പ്രദീക്ഷയുടെ പ്രഭാതത്തിനു വേണ്ടി കൈകോർക്കാം

ഗ്രീഷ്മ ആർ
9D എച് എസ് ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം