സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

നാം ജീവിക്കുന്ന ചുറ്റുപാടു മാത്രമല്ല നമ്മുടെ പരിസ്ഥിതി മൃഗങ്ങളും, വനങ്ങളും, കാടും, തോടും, മേടും,കുന്നും, മലയും, പുഴയും, മഴയും, കടലും, കായലും എല്ലാം അടങ്ങുന്ന സ്വർഗീയ അനുഭവം നിറഞ്ഞതാണ് നമ്മുടെ പരിസ്ഥിതി ഇതിന്റെ സംരക്ഷകരാണ് നാം. ഓരോരുത്തരുടെയും ചുമതലയാണ് ഇവയുടെ പരിപാലനവും സംരക്ഷണവും വൃക്ഷ ലതാതികൾ നശിപ്പിക്കാതെ നിലനിർത്തുക വച്ചു പിടിപ്പിക്കുക, മണ്ണൊലിപ്പ് തടയുക വീടുകളിൽ ചെറു പുഷ്പ സസ്യങ്ങൾ നട്ടു വളർത്തുക കൃഷി സ്ഥലങ്ങൾ അതുപോലെ നിലനിത്തുക (ഫ്ലാറ്റുകൾ കെട്ടിപ്പൊക്കാതിരിക്കുക വനനശീകരണം, കാട്ടുതീ തടയുന്നതിനുള്ള മുൻകരുതലുകൾ എടുക്കക പാറ പൊട്ടിക്കുന്നതും അനധികൃതമായ മണൽ ഖനനവും എതിർക്കുക സ്വയം ചെയ്യരുത് പക്ഷി മൃഗാതികളെ പരിപാലിച്ചു വളർത്തുക കൊല്ലുന്നതു നിർത്തുക കായലുകളും പുഴകളും സംരക്ഷിക്കുക മാലിന്യം വലിച്ചെറിയാതിരിക്കുക കടലിൽ കൃത്രിമ പാര് പോലുള്ള അനധികൃത നിർമ്മാണങ്ങൾ പാടെ ഉപേക്ഷിക്കുക പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം മുഴുവനായും കുറച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദ വസ്തുക്കളിലേക്കു മാറുക പച്ചക്കറികളും, പഴങ്ങളും (വിഷ വിമുക്തമായി ഭക്ഷിക്കാനാകും )ഉള്ള സൗകര്യങ്ങളിൽ വച്ചു പിടിപ്പിച്ചു പ്രകൃതിയെ പരിഭോഷിപ്പിക്കുക ഫ്ളക്സ് ബോർഡുകളും അനുബന്ധ വസ്തുക്കളും ഉപയോഗിച്ചുള്ള പരസ്യ വാചക പ്രസ്താവനകൾ നിർത്തലാക്കുക ചുവരെഴുത്തു,തുണികളിലെ രചനകൾ പ്രോത്സാഹിപ്പിക്കുക അനുമതിയില്ലാതെ വൃക്ഷങ്ങൾ മുറിക്കുന്നത് കർശന നിയന്ത്രണം കൊണ്ടുവരിക ശിക്ഷ ഉറപ്പാക്കുക വനങ്ങളിലെ മോഷണം തടയുക പൊതുവെ പ്രകൃതി സംരക്ഷണം നമ്മുടെ ദിനചര്യകിളിൽ ഒന്നാക്കി അവയുടെ കാവലാളന്മാരാവുക. പരിസ്ഥിതി ആവാസ വ്യവസ്ഥയോടൊപ്പം ശുചിത്വത്തിനും പ്രാധാന്യം നല്കണമെന്നകാര്യം മറക്കരുത് കാലഘട്ടത്തിനനുശ്രുതമായി കടന്നു വന്നുകൊണ്ടിരിക്കുന്ന N1H1,നിപ്പ, കൊറോണ തുടങ്ങിയ മാരക വൈറസുകളെ നമ്മുടെ വ്യക്തി ശുചിത്വത്തിലൂടയും സമൂഹ അകലം പാലിക്കുന്നതിലൂടയും മാസ്ക് (തൂവാല), ഗ്ലൗസ്, തൊപ്പി, എന്നിവ ധരിച്ചു വീടിനു പുറത്തിറങ്ങുക പുറത്തു പോയ്‌വരുമ്പോൾ കൈകൾ വൃത്തിയായി ഹാൻഡ് വാഷ് ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കഴുകുക ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിട്ടറൈസറുകൾ ഉപയോഗിക്കാം കൂട്ടം കൂടി നിൽക്കുന്നതും, കൂടിയിരുന്നുള്ള കളികളും ഉപേക്ഷിക്കുക രോഗ ലക്ഷണങ്ങൾ (പനി, ചുമ, തുമ്മൽ, തൊണ്ട വേദന )കണ്ടാലുടൻ ആശുപത്രിയിൽ എത്തുക അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കുക കുട്ടികളെയും പ്രായമായവരെയും കൂടുതൽ ശ്രദ്ധിക്കുക വിറ്റാമിൻ C അടങ്ങിയ (കാരറ്റ്, നാരങ്ങ, ഓറഞ്ച്, നെല്ലിക്ക, കൈതച്ചക്ക, തക്കാളി, പപ്പായ, പാഷൻ ഫ്രൂട്ട് )ആഹാര പദാർത്ഥങ്ങൾ ധാരാളം ഉൾപെടുത്തുക വെള്ളം ധാരാളം കുടിക്കുക (3ലിറ്റർ )പുകവലി, മദ്യപാനം, പുകയില ഉത്പന്നങ്ങൾ പാടെ ഉപേക്ഷിക്കുക പരിസരം വൃത്തിയായി സൂക്ഷിക്കുക ബോധവൽക്കരണം നൽകുക, ആകെ നമ്മുടെ പരിസ്ഥിതി സംരക്ഷണം വ്യക്തി ശുചിത്വത്തിലേക്കും, വ്യക്തി ശുചിത്വം പരിസ്ഥിതി സംരക്ഷണത്തിലേക്കും വഴിമാറുന്നതോടൊപ്പം നാമോരുരുത്തരും നിലവിലെ സാഹചര്യം( COVID 19) മുന്നിൽ കണ്ടു ഒരു ചെറു പ്രതിജ്ഞ നമ്മുക്ക് ചെയ്യാം. നിലവിലെ സാഹചര്യം മനസിലാക്കി സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റു ഇതര സന്നദ്ധ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കുമെന്നും അത്യത്യാവശ്യങ്ങൾക്കല്ലാതെ വീട്ടിൽനിന്നും ഒരു തവണയി കൂടുതൽ പുറത്തിറങ്ങില്ല എന്നും കൊറോണ രോഗം തടയുന്നതിനുള്ള പ്രതിരോധം മാർഗങ്ങൾ സ്വീകരിക്കുമെന്നും സാമൂഹ്യ വ്യാപനം തടയുന്നതിനുള്ള ചങ്ങല മുറിക്കുമെന്നും ഇനിയുള്ള ദിവസങ്ങളിൽ വീട്ടിൽ സുരക്ഷിതരായികഴിഞ്ഞു കൊള്ളാമെന്നും എന്റെ ചുമതലയായ കൃത്യമായ സാമൂഹ്യ അകലം പാലിക്കുമെന്നും സാമൂഹ്യവ്യാപനം തടയുന്നതിൽ പങ്കാളിയാകുമെന്നും അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കുമെന്നും സ്വയം നിയന്ത്രിച്ചുകൊള്ളാമെന്നും രോഗാവസ്ഥ യിലുള്ളവർ, ഭവനങ്ങളിൽ നിരീക്ഷണത്തിലായിരിക്കുന്നവർ, സർക്കാർ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, മറ്റു ഇതര സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരെ എന്റെ പ്രാർത്ഥനയിലുടനീളം ഓർത്തുകൊള്ളാമെന്നും മേല്പറഞ്ഞ സത്യങ്ങൾ പാലിക്കുമെന്നും ഒരു ഉത്തമ മാതൃകയായി കാണിക്കാമെന്നും ദൃഢമായി ഞാൻ പ്രതിജ്ഞ ചെയ്യുന്നു. പ്രതിരോധിക്കാം അതി ജീവിക്കാം

ഫേവ വി
4 ഡി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം