സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ ജാഗ്രതയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയിൽ

അച്ഛനും മുത്തശ്ശനും ജോലിക്ക് പോകുന്നില്ല, ചേട്ടൻ സ്കൂളിൽ പോകുന്നില്ല. എല്ലാവരും എപ്പോഴും വീട്ടിൽ തന്നെ. പുറത്തേക്കിറങ്ങാനോ കൂട്ടുകാരോട് ഒരുമിച്ച് കളിക്കാനോ അച്ഛൻ സമ്മതിക്കുന്നില്ല. ഇതെന്താ ഇങ്ങനെ. ഉണ്ണിക്കുട്ടൻ മുത്തശ്ശനോട് സംശയം ചോദിച്ചെത്തി. രാക്ഷസൻ വരുമോ നമ്മളെയൊക്കെ പിടിച്ചു തിന്നാൻ. അവൻ മുത്തശ്ശനോട് ചോദിച്ചു.ചിരിച്ചുകൊണ്ട് മുത്തശ്ശൻ ഉണ്ണികുട്ടനെ മടിയിലിരുത്തി. രാക്ഷസൻ അല്ല ഉണ്ണി, ഒരു കുഞ്ഞൻ വൈറസ് 'കൊറോണ'. ഈ വൈറസ് ബാധിച്ചവർ തുമ്മിയാലും ചുമച്ചാലും അടുത്തുള്ളവരുടെ ശരീരത്തിൽ വൈറസ് പ്രവേശിക്കും. അതു നമ്മെ രോഗിയാക്കും. മരണം വരെ സംഭവിക്കും. കൊറോണയെ നശിപ്പിക്കാൻ മരുന്ന് ഒന്നുമില്ല മുത്തശ്ശാ, ഉണ്ണികുട്ടൻ ചോദിച്ചു. മരുന്നൊന്നും ഇല്ല ഉണ്ണി, അല്പം ജാഗ്രതയോടെ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്താൽ നമുക്ക് ഈ വൈറസിൽ നിന്നും രക്ഷ നേടാം. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കണം, പുറത്തു പോകാതെ വീട്ടിൽ ഇരിക്കണം തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ നമുക്കും രോഗം വരില്ല. ഇതുകേട്ടപ്പോൾ ഉണ്ണിക്കുട്ടന് സമാധാനമായി. കളിക്കാൻ പോകാൻ വാശിപിടിക്കാതെ മുത്തശ്ശൻ പറഞ്ഞ കാര്യങ്ങളെല്ലാം ജാഗ്രതയോടെ അവൻ ചെയ്തു.

അഹ്സന ആർ എസ്
3 ഡി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ