സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ ഒന്നായ് പ്രവർത്തിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായ് പ്രവർത്തിക്കാം

കോവിഡ് -19 വൈറസ് ഭീതിയിൽ ലോകം വീടുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഈ അവസ്ഥയിൽ ഭീതിയല്ല കരുതലാണ് വേണ്ടത്. കരുതൽ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമയിൽ വരുന്ന ഒരു കാര്യമാണ് സമ്പർക്ക വിലക്ക് അഥവാ ക്വാറന്റിൻ (quarantine). ക്വാറന്റിൻ എന്ന വാക്ക് പുതു തലമുറയിൽപ്പെട്ട മിക്കവരും കേൾക്കുന്നത് ഇപ്പോഴായിരിക്കും. മറ്റുള്ളവരാകട്ടെ ഈ വാക്ക് കേട്ടിട്ടുണ്ടെങ്കിലും അത് എന്താണെന്ന് പോലും ശ്രദ്ധിക്കാതെ വിട്ടിട്ടുണ്ടാവും. പകരാൻ സാധ്യതയുള്ള രോഗമുള്ളയാളെയും രോഗം വരാൻ സാധ്യതയുള്ളയാളെയും മറ്റു വ്യക്തികളിൽനിന്ന് ചില മാനദണ്ഡങ്ങൾ അനുസരിച്ഛ് മാറ്റി താമസിപ്പിക്കുന്നതിനെയാണ് ഈ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. അസുഖ സാധ്യതയുള്ള വ്യക്തിക്ക് അസുഖം വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും അസുഖമുള്ള വ്യക്തിയിൽനിന്ന് മറ്റുള്ളവരിലേക്ക് രോഖം പകരുന്നത് തടയുകയും ചെയ്യുന്ന ശാസ്ത്രീയമായ ഒരു പ്രക്രിയയാണിത്. അതായത് രോഗിയെ എവിടെയെങ്കിലും ഒറ്റപ്പെടുത്തി താമസിപ്പിക്കുകയല്ല, മറിച്ചു മതിയായ ചികിത്സയും പരിചരണവും നൽകി വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ രോഗവ്യാപനം തടയുകയാണ് ഇതിലൂടെ ചെയ്യുന്നത്. സമ്പർക്ക വിലക്ക് നേരിടുന്നവരിൽ വിഷാദ രോഗമോ സമാനമായ മറ്റു മാനസികാവസ്ഥയോ കണ്ടെന്നുവരാം. ദുഃഖം, സങ്കടം, ദേഷ്യം, മനസിന്‌ ക്ഷീണം, ചിന്തിക്കാനുള്ള കഴിവ് കുറയുക, എന്തെങ്കിലും ചെയ്യാൻ മടി, അകാരണമായ ഭയം, കുറ്റബോധം, തീരുമാനമെടുക്കാൻ കഴിയാതിരിക്കുക എന്നിവയൊക്കെ ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികളിൽ കണ്ടു വരുന്നുണ്ട്. വിലക്ക് കാലം കഴിഞ്ഞാലും രണ്ടോ മൂന്നോ മാസക്കാലം ചിലരിൽ ഈ പ്രശ്നങ്ങൾ നീണ്ടേക്കാം. അത് ക്രമേണ മാറ്റിയെടുക്കേണ്ടത് ഉറ്റവരുടെ കടമയാണ്. ദൈവങ്ങൾ പോലും കണ്ണടച്ചു ഇരിക്കുന്ന .സാഹചര്യത്തിൽ മാലാഖയുടെ രൂപം കൊണ്ട ഡോക്ടർ, നേഴ്സ് എന്നിവരെ നാം ഒരിക്കലും മറക്കാൻ പാടില്ല. സ്വന്തം ജീവൻ പോലും പണയം വച്ചാണ് അവർ നമുക്ക് വേണ്ടി രാപകൽ കഷ്ട്ടപെടുന്നതു.അതുപോലെ തന്നെ നമുക്ക് വേണ്ടി കഷ്ട്ടപെടുന്നവരാണ് പോലീസുകാർ. അവരും നാടിനും നമുക്കും വേണ്ടിയാണ് കഷ്ട്ടപെടുന്നത്. അതുകൊണ്ട് എല്ലാവർക്കും ഒത്തൊരുമയോട് കൂടി പൊരുതാൻ ശാരീരിക അകലം നിലനിർത്തി ഒന്നായ് പ്രവർത്തിക്കാം

ജുമൈല ഫാത്തിമ
3 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം -