സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്തപിക്കുന്ന മാമ്പഴം

അവളുടെ പേര് കാവ്യ എന്നാണ്  അവൾ 8ൽ പഠിക്കുന്നു   പരീക്ഷ ദിവസം. രാവിലെ അവൾതയ്യാറാവുകയായിരുന്നു  .അച്ഛൻ പെട്ടന്ന് വർത്തയിട്ടു  ഒരു മാരകമായ വൈറസ്. അത് ബാധിച്ച ഒരാൾ മരിച്ചു .കുറച്ചു പേരുടെ അവസ്ഥ ഗുരുതരം . വൈറസ് ആദ്യമായി ബാധിച്ചത് ചൈനയിൽ . അതിന് പേരും കണ്ടുപിടിച്ചു കോവിഡ്. എല്ലാദിവസവും  അവൾ പരീക്ഷക്ക്‌ പോയി തിരിച്ചുരിച്ചുവരുമായിരുന്നു  .ഓരോ ദിവസവും കടന്നുപോയി. അവസാനം വൈറസ് കേരളത്തിലും ബാധിച്ചു . ഒരു ദിവസം അവൾ പതിവുപോലെ പരീക്ഷക്കു പോയി. പെട്ടെന്ന് തലവേദനയും പനിയും ബാധിച്ചവളെ ടീച്ചർ ആശുപത്രിയിൽ എത്തിച്ചു . അവിടെയെത്തി ടീച്ചർ കാവ്യയയുടെ അച്ഛനെയും അമ്മയെയും വിവരം അറിയിച്ചു .കുട്ടിക്ക് കൊറോണ എന്ന രോഗം ബാധിച്ചതായി സൂചിപ്പിച്ചു . ആ കുട്ടിയെ നിരീക്ഷിക്കണം. അതുകൊണ്ട് ഹോസ്പിറ്റലിൽ  അഡ്മിറ്റ് ആക്കണം എന്ന് ഡോക്ടർ പറഞ്ഞു. കാവ്യയുടെ അച്ഛനും അമ്മയും ഭയന്ന് കര ഞ്ഞുകൊണ്ട് വീട്ടിൽ പോയി. കുട്ടിയെ നിരീക്ഷിച്ച്  14 ദിവസം കഴിഞ്ഞപ്പോൾ രോഗം സ്ഥിരീകരിച്ചു .അവൾ ആകെ പേടിച്ചു. അമ്മയെയും അച്ഛനെയും ഒരുദിവസംപോലും കാണാതിരുന്ന അവൾക്ക് ഇനി കുറച്ചു ദിവസം ഇവിടെത്തന്നെ തങ്ങണമെന്ന്  ആലോചിച്ച് അവൾ ഒരു പാട് വിഷമിക്കുകയും കരയുകയും ചെയ്തു. കുത്തിവയ്പ് എടുത്തെടുത്ത് അവളുടെ കൈകൾ നല്ല വേദനയായിരുന്നു .ഒരു ദിവസം പോലും അവൾ കരയാതെയിരുന്നില്ല .  ഒരോ ദിവസവും കഴിയുന്തോറും അവളുടെ അവസ്ഥ നന്നായി വന്നു അമ്മയെയും അച്ഛനെയും ബന്ധുക്കളെയും കാണാതെയിരുന്ന അവൾക്ക് അസുഖം കുറഞ്ഞു വരുകയാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ   സന്തോഷമായി. അവസാനം രോഗം പൂർണ്ണമായും സുഖമായി . അതോടൊപ്പം  ശുചിത്വം ആവശ്യമാണെന്ന്  മനസിലായി.  അവൾ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി .  ഒത്തൊരുമയും ജാഗ്രത യും ഓരോ മനുഷ്യരിലും ഉണ്ടെങ്കിൽ  അത് പ്രയാസങ്ങളെയും തരണം ചെയ്യാമെന്ന് കൊറോണ എന്ന വൈറസ് എല്ലാവരെയും പഠിപ്പിച്ചു

റമീസാ ബായ്
8 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ