സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കോവിഡ് -19 ഭാവി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19 ഭാവി

ജീവിതം ആസ്വദിക്കുന്ന കൗമാരങ്ങൾ പരീക്ഷകൾക്ക്  തയ്യാറാകുന്ന വിദ്യാർത്ഥികൾ  പണത്തിനുവേണ്ടി നെട്ടോട്ടമോടുന്നവർ അങ്ങനെ അങ്ങനെ. എല്ലാവരും ക്രിസ്മസും പുതുവർഷവും വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡിസംബർ:ചൈനയിലെ വുഹാനിൽ പുതിയൊരു വൈറസ് കണ്ടു പിടിച്ചു. ലോകാരോഗ്യസംഘടന അതിനു കൊറോണ എന്ന് പേര് നൽകി. പിന്നീട് അതി      വേഗത്തിലായിരുന്നു രോഗ വ്യാപനം.  ചൈനയ്ക്ക് പിടിച്ചു നിർത്താൻ പറ്റാത്ത വിധം രോഗം വ്യാപിച്ചു. മരണവും സംഭവിക്കാൻ തുടങ്ങി. ചൈനയ്ക്ക് പുറത്ത് പല രാജ്യങ്ങളിലും രോഗം സ്ഥിതീകരിച്ചു. ഇന്ത്യയിലും എത്തി. ആദ്യഘട്ടം വളരെ നല്ല രീതിയിൽ പോയെങ്കിലും രണ്ടാംഘട്ടം ലോകമാകെ സ്തംഭിപ്പിച്ചു. അമേരിക്ക, സ്പെയിൻ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളെലാം ചൈനയ്‌ക്കൊപ്പമെത്തി പിന്നീട് ചൈനയ്ക്ക് മുൻപിലും.  കൊറോണ പതിയെ കോവിഡ് -19എന്ന നാമം കൈക്കൊണ്ടു. ലക്ഷങ്ങൾ കടന്ന് രോഗബാധിതരും, മരണനിരക്കും. ഇപ്പോളിതാ ലോകം പൂർണ്ണ ലോക്കഡൗണിലേക്ക്,  റോഡുകൾ വിജനമായി, പോലീസ് മുറകൾ കടുത്തു. ലോകം സ്തംഭിച്ചു. രോഗപ്രതിരോധം: രോഗത്തെ ഒരു വിധം പ്രതിരോധിക്കാൻ ചില പൊടികൈകൾ പരിചയപ്പെടുത്തി -തുമ്മുമ്പോഴും,  ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക,  മാസ്ക് ഉപയോഗിക്കുക, കൈ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക, കഴുകാത്ത കൈകൊണ്ട് കണ്ണ്, മുക്ക് എന്നിവ പോലുള്ള അവയവങ്ങളിൽ നേരിട്ട് സ്പർശിക്കാതിരിക്കുക എന്നിങ്ങനെ.  വ്യക്തി ശുചിത്വം, പരിസര ശുചിത്വവും നാം കൂടുതൽ ശ്രദ്ധപുലർത്തേണ്ടവയാണ്. കുളി, പല്ലുതേപ്പ്, നഖം മുറിക്കൽ എന്നിവയാണ് വ്യക്തി ശുചിത്വത്തിൽ ശ്രദ്ധ പുലർത്തേണ്ടവ. ഇതിലൂടെ 10%രോകണ്ണുകളിടേയും  പരിസര ശുചിത്വത്തിലൂടെ 10%രോഗാണുക്കളുടെയും വ്യാപനം നമുക്ക് തടയാൻ സാധിക്കും. ഈ ലോക്കഡോൺ കാലത്തും ശ്രദ്ധയോടെ ഇരിക്കാം. ഭയക്കാതെ ജാഗ്രയോടെ നേരിടാം  

സഹന സുധീർ
7 ഡി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം