സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കരളുറപ്പുള്ള കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കരളുറപ്പുള്ള കേരളം


ഭയന്നില്ല നാം ചെറുത്തു നിന്നിടും
 കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
 തകർന്നിട്ടില്ല നാം വിറപ്പിച്ചിടും നാം
കൊറോണ എന്ന ഭീകരനോട് യുദ്ധം ചെയ്തിടും നാം
 പരക്കെ പരക്കുന്ന വൈറസ് ചുറ്റിലും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
നമുക്കിന്ന് ഇരിക്കാം വീട്ടിൽ മനുഷ്യരെ
തൊടേണ്ട മുഖം മൂക്കും കണ്ണു രണ്ടും
മടിക്കാതെയിമ്മട്ട് സൂക്ഷിക്കണം
എങ്കിലും നീ ഗേഹം ലോകം വിട്ട്
പുറത്തേക്ക് പോയാൽ മാസ്ക് ധരിക്കണം
പോരാടുവാൻ  നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
പോരാടുവാൻ നേരമായി കൂട്ടരേ
ചങ്കുറപ്പുള്ള മനസ്സോടെ രക്ഷിക്കാമിന്ന്
നമുക്ക് നമ്മുടെ കരളുറപ്പുള്ള കേരളത്തെ

അൻസി എ
9 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത