സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഇതും കടന്നുപോകും

Schoolwiki സംരംഭത്തിൽ നിന്ന്
ഇതും കടന്നുപോകും


പ്രകൃതിയാം അമ്മ തൻ മടിത്തട്ടിൽ
ഇന്ന് നാം അന്തിയുറങ്ങുന്നു
അമ്മ തൻ താരാട്ടു പാട്ടുകൾ
കേട്ടു നാം അന്തിയുറങ്ങുന്നു
പ്രകൃതി തൻ ജീവനാം ജീവജാലങ്ങളും
ഇന്നു തൻ അമ്മയുടെ മക്കളല്ലേ
എന്നിട്ടും എന്തേ മനുഷ്യർ നാം
പ്രകൃതിയോട് ഇത്തരം ക്രൂരതകൾ
മരങ്ങൾ മുറിച്ചും പുഴകൾ നികത്തിയും
പ്രകൃതിയുടെ മുഖമങ്ങ് വികൃതമാക്കി
ദുരന്തങ്ങൾ ഓരോന്നും വന്നു ഭവിച്ചിട്ടും
എന്തെ മനുഷ്യർ നാം മാറുകില്ലേ?
അരുതേ അരുതേ ഇനിയുള്ള കാലം
പ്രകൃതിയോട് ഇത്തരം ക്രൂരതകൾ
നാളെയുടെ തലമുറക്കെങ്കിലും വേണ്ടി നാം
പ്രകൃതി തൻ അമ്മയെ കാത്തിടേണം
നാം പ്രകൃതി തൻ അമ്മയെ കാത്തിടേണം

ഷഹനാസ് ബി എസ്
5 എ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത