സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

സ്കൂളൊന്നുവേഗം കഴിഞ്ഞാൽ മതിയെന്നായി അച്ചു ഇങ്ങനെ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു.അവൾ മാമനോടും ആന്റിയോടും തന്നെ കൂടി ഡൽഹിയിലേക്കു കൂട്ടണമെന്നുപറഞ്ഞ് ഏർപ്പാടാക്കി.അങ്ങനെ അവളുടെ പരീക്ഷ തുടങ്ങി.ഓരോ ദിവസവും മുന്നോട്ടുപോകുമ്പോൾ പരീക്ഷ കഴിഞ്ഞ് ഡൽഹിയിലേക്കു പോകാനുള്ള ദിവസങ്ങളെണ്ണിത്തുടങ്ങി.അങ്ങനെയിരിക്കുമ്പോഴാണ് വീട്ടിലെല്ലാവരും അസുഖത്തേപ്പറ്റി പറയുന്നതുകേട്ടത്.പിറ്റേന്നു തന്നെ പരീക്ഷകളിനി ഈ വർഷമില്ല എന്ന തീരുമാനവും വന്നു.'ഹായ് ഇനി വേഗം മാമന്റെയടുത്തേക്കു പോകാം'.അങ്ങനെ സന്തോഷിച്ചിരിക്കുമ്പോഴാണ് അവൾക്കൊരു കാര്യം ബോധ്യപ്പെട്ടത്.നമ്മളെവിടേക്കും യാത്ര ചെയ്യാൻ പാടില്ല.അത് നമുക്കും മറ്റുള്ളവർക്കും ഒരുപോലെ ആപത്താണ്.അച്ചു തന്റെ നാടിനും രാജ്യത്തിനും വേണ്ടി തന്റെ യാത്ര വേണ്ടെന്നു വെച്ചു.കൊറോണയെന്ന മഹാമാരിയെ വേരോടെ പിഴുതെറിയാൻ ഇതൊരു പാഠമാണ്.

ശിവന്യ രാജ്
2 ബി സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ