സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

940 കളിൽ മലബാർ ഡിസ്ട്രിക് എഡ്യുക്കേഷൻ ബോർഡിൻറെ കീഴിൽ പ്രവർത്തിച്ചിരുന്നതും അഞ്ചാം ക്ലാസ്സ്‌ വരെയുള്ളതുമായ ഒരു സ്കൂൾ ആറളത്ത് പ്രവര്ത്തിച്ചിരുന്നു . മലയാളരുടെ കുട്ടികൾ അഞ്ചു പേർ ആറളത്ത് പോയി പഠിച്ചിരുന്നു. ആറളത്തിനടുത്ത് പെരും പേശിയിൽ ചാത്തോത്ത് കണ്ണൻ ഗുരുക്കൾ തന്റെ വീട്ടിൽ നിലത്തെഴുത്ത് കളരി നടത്തിയിരുന്നു. അക്കാലത്ത് പാലയാട് ദേവസ്വത്തിന്റെ മാനേജർ ആയിരുന്ന ശ്രീ.മന്ദത്ത് മടപ്പുരക്കൽ കുഞ്ഞിരാമന് ദേവസ്വവുമായി ബന്ധപ്പെട്ടും മറ്റുമുള്ള എഴുത്ത് കുത്തുകൾക്ക് ആറളത്തെ വിദ്യഭ്യാസമുള്ള ജന്മിമാരെയും മറ്റും ആശ്രയിക്കേണ്ടി വന്നു. പേരും പെരുമയും ആനയുമൊക്കെയുണ്ടായിരുന്ന കുഞ്ഞിരാമനു തങ്ങളുടെ പ്രദേശത്തു ഒരു സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവര്ത്ത്നങ്ങൾ റൈറ്റർ കണ്ണൻ നമ്പ്യാരുടെ സഹായത്താൽ ആരംഭിക്കുകയും ചെയ്തു. വടക്കേ മലബാർ വിദ്യാഭ്യാസ ഒഫിസറുടെ 26-5-1949 ലെ 542 –)0 നമ്പർ കല്പന പ്രകാരം 1-6-1949 നു രാമനന്ദ വിലാസം എലിമെന്ററി സ്കൂൾ വീർപ്പാട് എന്ന പേരിൽ സ്കൂൾ പ്രവര്ത്തനം ആരംഭിച്ചു.


62 വിദ്യാർത്ഥി കളും 3 അധ്യാപകരുമാണ് അന്നുണ്ടായിരുന്നത്‌ . ശ്രീ.കല്ലോരത്ത് കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു വിദ്യാഭ്യാസ ഓഫീസർ .ഇന്നത്തെ അയ്യൻ കുന്ന്, ആറളം പഞ്ചായത്തുകൾ ഉൾപ്പെട്ടിരുന്ന ആറളം അംശം ദേശത്ത് അംഗീകാരമുള്ള ആദ്യത്തെ പ്രൈവറ്റ് സ്കൂൾ ആയിരുന്നു രാമനന്ദ വിലാസം എലിമെന്ററി സ്കൂൾ. 1946 മുതൽ എടൂരിനടുത്തു തോട്ടം പ്രദേശത്ത് പ്രവർത്തിച്ചിരുന്ന സ്കൂളിനു അംഗീകാരം ലഭിച്ചത് 1949 ൽ മാത്രമാണ്. വെളിമാനം, കീഴ്പ്പള്ളി,വളയംകോട് മുതലായ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ വീർപ്പാട് സ്കൂളിൽ പോകേണ്ടിയിരുന്നു . ഭൂരിപക്ഷം വിദ്യാർ ത്ഥികളുടെ സൗകര്യവും സ്ഥല സൗകര്യവും പരിഗണിച്ച് വീർപ്പാട് ഒരു ചെറ്റക്കുടിലിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ,1951 ൽ‍ കീപ്പറമ്പൻ ചോലയിൽ കത്തോലിക്കാ വിദ്യാര്ത്ഥികളുടെ വേദപഠനത്തിനായി നിര്മ്മിച്ച ഷെഡിലേക്ക് മാറ്റി. അതിൽ ഏകദേശം 95 കുട്ടികള്ക്ക് ഇരിക്കാൻ സൗകര്യമുണ്ടായിരുന്നു .1952 ല് ശ്രീ. കുഞ്ഞിരാമൻ സ്കൂളിനു വേണ്ടി ഒരു കെട്ടിടം ഇപ്പോഴത്തെ സ്കൂൾ കെട്ടിടത്തിനു മുന്പിലായി ഉണ്ടാക്കുകയും സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു .1-6-1953 നു വിദ്യാഭ്യാസ ഓഫീസറുടെ 394-)0 നമ്പർ ഉത്തരവ് പ്രകാരം വിദ്യാലയത്തിനു സ്ഥിരാംഗീകാരം ലഭിച്ചു .

സ്കൂളിന്റെ പുരോഗതിക്കും കാര്യക്ഷമമായ നടത്തിപ്പിനും വിദ്യാഭ്യാസ രംഗത്ത് പരിചയവും പാരമ്പര്യവുമുള്ള കത്തോലിക്കാ സമുദായം നടത്തുന്നതാണ് യുക്തമെന്നു കരുതി 1954 ൽ സ്കൂളും അത് സ്ഥിതി ചെയ്യുന്ന രണ്ടേക്കർ സ്ഥലവും കൂടി 2200 രൂപ വിലയ്ക്ക് എം . കുഞ്ഞിരാമനിൽ നിന്നും വെളിമാനം പള്ളി വിലയ്ക്ക് വാങ്ങി . റവ.ഫാ. സെബാസ്റ്റ്യൻ ഇളം തുരുത്തിയായിരുന്നു അന്ന് ഇടവക വികാരി . സ്കൂളിനു സ്ഥല സൗകര്യം വര്ധിരപ്പിക്കാൻ അദ്ദേഹം ഒരു കെട്ടിടം കൂടി ഉണ്ടാക്കി. 1956 ൽ ആണ് ഈ വിദ്യാലയത്തിനു പേര് സെന്റ്‌ സെബാസ്റ്റ്യൻസ് ലോവർ എലിമെന്ററി സ്കൂൾ വീർപ്പാട് എന്നാക്കി മാറ്റിയത് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം