സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ഭയം വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം വേണ്ട ജാഗ്രത മതി

ലോക്ക് ഡൗണിനെ കുറിച്ചു തന്നെ പറയാം. ചിലർക്ക് ഇത് ഭയങ്കര വില്ലൻ ആയി തോന്നിയേക്കാം. വീട്ടിൽ അടച്ചു പൂട്ടി ഇരിക്കേണ്ട അവസ്ഥ. ഇന്ത്യയൊട്ടാകെ ലോക്ക് ഡൗൺ തന്നെ. നമ്മുടെ നന്മയ്ക്കു വേണ്ടിയാണ് ലോക്ക് ഡൗൺ നീട്ടി ഇരിക്കുന്നത്. ഇന്ത്യ പോലുള്ള പല രാജ്യങ്ങളുടെയും നിലപാട് ഒന്നുതന്നെയാണ്. നിപ്പ വൈറസിനെയും രണ്ടു പ്രളയങ്ങളെയും അതിജീവിച്ചു. മറ്റു പല രാജ്യങ്ങൾ പോലും നമ്മെ മാതൃകയാക്കി കൊണ്ടിരിക്കുകയാണ്. ഇതിൽ നമുക്ക് അഭിമാനിക്കാം. കൊറോണ എന്ന ഭീകര സത്വം പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്ന് എന്നാണ് പറയപ്പെടുന്നത്. ഇതിനെ പിടിച്ചു കെട്ടേണ്ട ഉത്തരവാദിത്വം നമ്മുടെ ഓരോരുത്തരുടെയും ആണ്. ഓരോ പ്രാവശ്യം പുറത്തിറങ്ങുപോഴും മറ്റുള്ളവരുമായി സംസർഗം പുലർത്തുമ്പോഴും നാം ഈ വൈറസിനെ ക്ഷണിച്ചു വരുത്തുകയാണ്. ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയിൽ നമ്മുടെ രാജ്യത്തെ സംരക്ഷിക്കുവാൻ നമ്മൾ ചേർന്ന് നിൽക്കണം, അഥവാ പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ കഴിയുക എന്ന പ്രക്രിയയിലൂടെ നാം വൈറസിനെ പിടിച്ചു കെട്ടുകയാണ്. കുടുംബാംഗങ്ങൾ അല്ലെങ്കിൽ മറ്റാരെങ്കിലും ആയോ ചുറ്റുപാടും ആയോ സ്പർശനം ഉണ്ടായാൽ സോപ്പുപയോഗിച്ച് നിർബന്ധമായും കൈകൾ കഴുകണം. സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ ഈ വൈറസിനെ നിർവീര്യമാക്കുക ആണ് ചെയ്യുന്നത്.നമ്മുടെ ചെറിയ അശ്രദ്ധ മതി നമ്മളെയും ഈ തലമുറയും തന്നെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുവാൻ. അതിനാൽ ജീവനെ ഹനിക്കുന്ന ഈ മഹാമാരിയെ പ്രതിരോധിക്കുവാൻ നമ്മുടെ സഹകരണം കൂടിയേ തീരൂ. അതിനാൽ വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ് ഏറ്റവും നല്ലത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന പ്രാർത്ഥന പോലെ എല്ലാം നല്ലതിനായി ഭവിക്കട്ടെ. ഇറ്റലിയിലെയും സ്പെയിനിലെനും അമേരിക്കയിലെയും പോലെ നമ്മുടെ കൊച്ചു കേരളത്തിൽ സംഭവിക്കാതിരിക്കട്ടെ.

ദിയ മരിയ സിറിയക്
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം