സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി. ഒന്നു മുതൽ അഞ്ചാം ക്ലാസുവരെ 532 കുട്ടികളാണുണ്ടായിരുന്നത്. ഹൈസ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചിരുന്നതിനാൽ പ്രത്യേക ഹെഡ് മിസ്ട്രസ് ഉണ്ടായിരുന്നില്ല. 1961 സെപ്റ്റംബർ 5 ന് അഞ്ചാം ക്ലാസ്സ് ഹൈസ്കൂളിനോട് ചേർക്കുകയും ഒന്നു മുതൽ നാലു വരെ കോൺവെൻറിൻെറ മേൽനോട്ടത്തിൽ പ്രത്യേകം ഹെഡ്മിസ്ട്രിസ്സിൻെറ കീഴിൽ സെൻറ് മേരീസ് കോൺവെൻറ് എൽ.പി.എസ്. പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തീരപ്രദേശത്തുള്ള കുഞ്ഞുങ്ങളെ കുറെ കൂടി ആത്മീയതയിലും, ചിട്ടയിലും വളർ‍ത്തിയെടുക്കുക എന്നതായിരുന്നു ഈ സ്കൂളിൻെറ പ്രധാന ലക്ഷ്യം.

ഈ സ്കൂളിന് രണ്ടു കെട്ടിടങ്ങൾ മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് കുട്ടികളുടെ എണ്ണം കൂടിയതിനാൽ ഒരു പുതിയ കെട്ടിടം കൂടി നിർമ്മിക്കപ്പെട്ടു. ഈ വിദ്യാലയത്തിൽ അടുത്ത കാലംവരെ ഏകദേശം എണ്ണൂറോളം കുട്ടികൾ പഠിച്ചിരുന്നു . ഇപ്പോൾ ചുറ്റുപാടും പൊട്ടിമുളച്ച് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ വേലിയേറ്റത്തിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടാകുന്നു. ഇന്ന് മത്സ്യത്തൊഴിലാളികളുടെയും വയർലസ്, ബാലനഗർ എന്നീ കോളനികളിലെയും നിർധനരായ 500 ൽ താഴെ വരുന്ന കുഞ്ഞുങ്ങൾ ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നു. സ്റ്റാൻഡേർഡ് 1 മുതൽ 4 വരെ മൂന്ന് ഡിവിഷനുകൾ ഉണ്ടായിരുന്നു. 2004 മുതൽ ഗവൺമെൻറിൻറെ നിർദ്ദേശപ്രകാരം ഒരു ഡിവിഷൻ വീതം ഒന്നു മുതൽ നാലുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളായി മാറ്റിയിട്ടുണ്ട്. 2000-ാം ആണ്ടു മുതൽ ഈ സ്കൂളിൽ എല്ലാ കുഞ്ഞുങ്ങൾക്കും കംപ്യൂട്ടർ പഠനം നടത്തി വരുന്നു.

വെട്ടുകാട്, ബാഗനഗർ, വയർലസ് കോളനി, ആൾസെയിൻറ്സ് തുടങ്ങിയ പ്രദേശങ്ങളുടെ ഉന്നമനത്തിന് കാരണഭൂതരായവരെല്ലാംതന്നെ ഈ സ്കൂളിൽ പഠിച്ചവരാണ്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചവരിൽ ഒട്ടേറെപേർ അധ്യാപകർ, അഭിഭാഷകർ, വലിയ ബിസിനസ്സുകാർ, ഡോക്ടർ, എഞ്ചിനീയർമാർ, വൈദികർ, സന്യാസി, സന്യാസിനികൾ, രാഷ്ട്രീയനേതാക്കൾ, സാമൂഹ്യ സേവകർ എന്നിവരുൾപ്പെടുന്നു.