സെന്റ് മേരീസ് എൽ പി എസ്സ് കളത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1937 സെപ്റ്റംബർ  1  ന്  കൂടിയ പൊതുയോഗത്തിൽ പള്ളിയോട് ചേർന്ന് പൂഞ്ഞാർ മോഡലിൽ ഒരു കേംബ്രിഡ്ജ് സ്കൂൾ നിർമ്മിക്കുന്നതിനു തീരുമാനിച്ചു. 1948 നവംബർ 28 ന് ചേർന്ന യോഗത്തിൽ കേംബ്രിഡ്ജ്-ഇംഗ്ലീഷ്  മീഡിയം സ്കൂൾ നടത്താൻ അംഗീകാരത്തിനായി നിശ്ചയം ചെയ്തു. 1949 ജൂൺ 16 ന് പ്രൈമറി സ്കൂൾ കൂടി തുടങ്ങാൻ വിദ്യാഭ്യാസ ഇൻസ്പെക്ടർ നിർദ്ദേശിച്ചു - അംഗീകാരം കിട്ടി

കളത്തൂർ സെൻറ് മേരീസ്എൽ . പി സ്കൂൾ കാണക്കാരി പഞ്ചായത്തിൽ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ സമീപത്തു സെൻറ് മേരീസ് യു. പി സ്കൂളും സെൻറ് മേരീസ് പള്ളിയും പോസ്റ്റ് ഓഫീസും ഉണ്ട് .കാർഷിക സംസ്കാരം നിലനിൽക്കുന്ന ഈ നാട്ടിൽ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം ഇവിടെ സാധാരണക്കാരിൽ എത്തിക്കാനുള്ള ഒരു സ്ഥാപനമായി കളത്തൂർ സെൻറ് മേരീസ് എൽ പി സ്കൂൾ ഇന്ന് നിലകൊള്ളുന്നു. പാലാ രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ആരംഭിച്ചത് 1949 ഇൽ പ്രഥമ മാനേജർ ആയിരുന്ന റെവ . ഫാ . ജോസഫ് ഓണംകുളം ആണ് .