സെന്റ് മേരീസ് എച്ച് എസ് കൈനകരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി കബ്ബ്

പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ ആവശ്യകതയും പുതിയ തലമുറയിൽ വേരുറപ്പിക്കാൻ വേണ്ടിയാണ് വിദ്യാലയങ്ങളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരിക. സംസ്കാരം ജനിക്കുന്നത് മണ്ണിൽനിന്നാണ് ,വയലേലകളിൽ നിന്നും കായലുകളിൽ നിന്നുമാണ്.ജൈവകൃഷി രീതിയിൽ ജലസംരക്ഷണവും എല്ലാം ഈ നാടിനെ സംബന്ധിച്ച് ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ഇവയുടെ പ്രാധാന്യത്തെ കുട്ടികളിൽ എത്തിക്കാൻ സെന്റ് മേരിസ് ഹൈസ്കൂൾ കൈനകരിയിലെ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ സഹായകമാകുന്നുണ്ട്.പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ് ആണ് ഇവിടുേത്തത്. സംവാദങ്ങൾ നടത്തിയും ബോധവൽക്കരണ ക്ലാസുകളിലൂടെയുംകുട്ടികൾ പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകത മനസ്സിലാക്കി കൊടുക്കുന്നു.