സെന്റ് മേരീസ് എച്ച് എസ് കൈനകരി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പുസ്തകങ്ങളുടെ വിപുലമായ ശേഖരവും ഇ-ലൈബ്രറിയും പ്രവർത്തിക്കുന്നു.

ജൂൺ 19 ശ്രീ പി. എൻ. പണിക്കരുടെ അനുസ്മരണദിനം വായനാദിനമായി ആചരിക്കുന്നു. വായനാവാരാചരണം, വായനാപക്ഷാചരണം, വായനാമാസാചരണം എന്നിവ സംഘടിപ്പിക്കുന്നു. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനും സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്നതിനുമായി വായനാമൂല സംഘടിപ്പിക്കുന്നു. വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന സ്കിറ്റ്, വായനാമന്ത്രധ്വനി, ഗുരുമൊഴി, അക്ഷരശ്ലോകം, പുസ്തകാസ്വാദനക്കുറിപ്പ് എന്നിവ നടത്തിവരുന്നു. മലയാളവിഭാഗം അധ്യാപകരിൽ ഒരാൾ ഗ്രന്ഥശാലയുടെ നേതൃത്വം വഹിക്കുന്നു. കൂടാതെ ക്ലാസ് ലൈബ്രറിക്ക് ഓരോ ക്ലാസിൽ നിന്നും ഒരു കുട്ടിക്ക് നേതൃത്വം നൽകി വരുന്നു.

     കുട്ടികളുടെ മാനസികോല്ലാസത്തിനും ബൗദ്ധിക വളർച്ചക്കും ഗ്രന്ഥശാലയുടെ പ്രവർത്തനം വളരെ സഹായകരമാണ്.