സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം / ഒരു കാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കാട്

കാട്ടിൽ ഒരു മാൻ കൂട്ടം,അതിൽ ഒരു മാൻ പ്രസവിക്കുന്നു . അന്നേരം പിറന്നു വീഴുന്ന മാൻ കുട്ടിയും ബാക്കി മാനുകളും മരങ്ങളും ഒക്കെ ആയിട്ടുള്ള ഒരു സംഭാഷണം കുട്ടി ആ അന്തരീക്ഷവും തെളിഞ്ഞ ആകാശവും ഒക്കെ കണ്ടിട്ട് അമ്മയോട് പറയുകയാണ് എന്തു ഭംഗി ആണ് ഈ ലോകം അമ്മയുടെ വയറ്റിൽ മൊത്തം ഇരുട്ടായിരുന്നു എനിക്ക് ഒന്ന് നേരെ നിൽക്കാൻ പോലും കഴിയില്ലായിരുന്നു എന്നാൽ ഇപ്പോൾ എനിക്ക് ഓടിച്ചാടി നടക്കാൻ സാധിക്കുന്നു. ഈ പ്രകൃതി എത്ര സുന്ദരമാണ് . തെളിത്ത ആകാശം, പച്ചപ്പ് വിരിച്ച പോലെ മലകളും കുന്നുകളും, ശാന്തമായി ഒഴുകുന്ന പുഴയും നദിയും, ആകാശം മുട്ടെ ഉള്ള കൂറ്റൻ മരങ്ങൾ, ചെടികൾ ,പുഷ്പങ്ങൾ, എന്തു മനോഹരം ആണ് . ശരിക്കും ഇവിടെ ആണ് സ്വർഗ്ഗം. അപ്പോൾ അമ്മ : മോനേ ഇവിടെ മനുഷ്യർ എന്ന ഒരു വിഭാഗം ഉണ്ട്. അവരെല്ലാം ഇന്ന് വീടുകളിൽ ആണ്. അവർ പുറത്തിറങ്ങിയാൽ ഇപ്പോൾ കാണുന്ന തെളിഞ്ഞ ആകാശമോ നദികളോ പുഴ കളോ ഒന്നും തന്നെ കാണില്ല.. മരങ്ങളെല്ലാം വെട്ടിമുറിക്കും പുഴകളിലും നദികളിലും മലിന ജലം ഒഴുക്കി വിടും. ഫാക്ടറികൾ പ്രവർത്തിപ്പിക്കും. അതുവഴി പുകപടലം ഈ അന്തരീക്ഷത്തെ വിഴുങ്ങും. അതുമാത്രമല്ല പുഴകളിലും നദികളിലും വനത്തിലും പൊതുസ്ഥലത്തും എല്ലായിടത്തും പ്ലാസ്റ്റിക്ക് വലിച്ചെറിയും. വാഹനങ്ങൾ നിരത്തിലിറങ്ങും അതു വഴി വായു മലിനീകരണവും ശബ്ദ മലിനീകരണവും ഉണ്ടാകും. അങ്ങനെ അങ്ങനെ മോൻ ഇപ്പോൾ കാണുന്ന എല്ലാ സൗന്ധര്യവും ഇല്ലാതെ ആകും കുട്ടി: അത്രക്ക് ക്രൂരന്മാർ ആണോ മനുഷ്യർ അമ്മ : ആണോന്നോ മോന്റെ അച്ഛനെ ഉൾപ്പെടെ ഇവിടെ ഉള്ള എല്ലാ മൃഗങ്ങളെയും അവർ കൊന്നു തിന്നു. പ്രകൃതിയോടും നമ്മളോടും ഇത്രയും നാൾ അവർ ചെയ്ത യാതനകൾക്ക് പ്രതികാരമായി ലോകം മുഴുവൻ ഒരു മഹാമാരി വന്നിരിക്കുകയാണ് 1 ലക്ഷത്തിലധികം ആൾക്കാർ ഇതുവരെ മരിച്ചു വീണു മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ഈ മഹാമാരി വന്നതോടെ മനുഷ്യർ വീടുകളിൽ തന്നെ സ്ഥാനം ഉറപ്പിച്ചു അതുകൊണ്ടാണ് ഇന്നീ പ്രകൃതിക്ക് ഇത്ര മനോഹാരിത തോന്നിപ്പിക്കുന്നത് .ഈ രോഗം ഭേദമാകുംമ്പോൾ മനുഷ്യർ വീടുവിട്ടിറങ്ങും .ഈ ഭൂമിയെ വീണ്ടും കൊന്ന് തിന്നാൻ തുടങ്ങും .തെളിത്ത ആകാശം പൊടിപടലങ്ങളാൽ ഇരുണ്ട് മൂടും......... പച്ചപ്പ് വിരിച്ചു നിൽക്കുന്ന മലകളും കുന്നുകളും ഇടിച്ചു നിരത്തും .തെളിഞ്ഞു ഒഴുകുന്ന പുഴയിലും നദിയിലും മലിന ജലം ഒഴുക്കിവിടും. ആകാശം മുട്ടെ ഉള്ള കൂറ്റൻ മരങ്ങൾ വെട്ടി നശിപ്പിക്കും. കിളികളുടെയും മൃഗങ്ങളുടെയും വാസസ്ഥലം നശിപ്പിക്കും. മൃഗങ്ങളെ എല്ലാം കൊന്ന് തിന്നും. ഇത് ഒരിക്കൽ സ്വർഗ്ഗം ആയിരുന്നു ഇന്ന് മനുഷ്യർ നരകം ആക്കി മാറ്റി ........... ഇന്ന് ഒരു മഹാമാരിയിലൂടെ ആ സ്വർഗ്ഗം തിരിച്ചു വരികയാണ്. പക്ഷെ ക്രൂരന്മാരായ മനുഷ്യർ വീണ്ടും...

അരുൺ ഗോപീദാസ്
10 C സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ