സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[1]അതിനു ശേഷം ബഹുമാനപ്പെട്ട പള്ളിക്കുന്നേൽ ചാക്കോച്ചൻ സംഭാവനയായി നൽകിയ സ്ഥലത്തു പള്ളിക്കാര്യത്തിൽനിന്നും കെട്ടിടം പണിയുകയുണ്ടായി .അഭിവന്ദ്യ ചൂളപ്പറമ്പിൽ  പിതാവ്  ഈ കെട്ടിടം സെന്റ് .മേരീസ് സ്കൂൾ ആയി ഉയർത്തുകയുംചെയ്തു .പ്രഥമാധ്യാപകൻ പരമേശ്വരൻപിള്ളസാർ ആയിരുന്നു .1918 ൽ പുന്നത്തുറയിൽ വിസിറ്റേഷൻ മഠം ആരംഭിച്ചപ്പോൾ സ്കൂളിന്റെ ചുമതല പിതാവ് മഠത്തിലെ കന്യാസ്ത്രീകളെ ഏൽപ്പിച്ചു .ആ വർഷം മുതൽ മൂന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്തു .പിൽക്കാലത്തു സ്കൂളിന്റെ പേര് സെന്റ് .തോമസ് എൽ .പി സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു .

                1930 ഏപ്രിൽ 11 ആം തീയതി സ്കൂളും സ്ഥലവും ഇടവകയിൽ നിന്ന് മഠത്തിലേക്ക് എഴുതിക്കൊടുത്തു .അന്ന് മുതൽ സ്കൂളിന്റെ മാനേജർ സ്ഥാനം മഠത്തിലെ കന്യാസ്ത്രീകൾ വഹിച്ചുപോന്നു .എന്നാൽ 1994-95 ൽ മാനേജർ സ്ഥാനം അഭിവന്ദ്യ കുന്നശ്ശേരി പിതാവ് പള്ളിവികാരിയെ ഏൽപ്പിക്കുകയുണ്ടായി .വീണ്ടും 2008-09 മുതൽ ഈ സ്കൂളിന്റെ ലോക്കൽ മാനേജർ സ്ഥാനം വിസിറ്റേഷൻ കന്യാസ്ത്രീകൾക്ക് കൈമാറ്റം ചെയ്യുകയുണ്ടായി .2005-06 വർഷത്തിൽ ഈ സ്കൂളിന്റെ ശതാബ്‌ദി ആഘോഷിച്ചു .

  1. കോർപ്പറേറ്റ് ഡയറക്ടറി 2013,കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് സ്കൂൾസ് ,ആർക്ക്എപ്പാർക്കി ഓഫ് കോട്ടയം ,പേജ് നമ്പർ 103