സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്ക‍ൂളിലെ വിവിധ ക്ലബ്ബുകളുടെ പങ്കാളിത്തതോടെ ദേശീയ ദിനാചരണങ്ങൾ മറ്റ് ദിനാചരണങ്ങൾ എന്നിവ വിപുലമായി ആചരിക്ക‍ുന്ന‍ു. ഓരോ ദിനാചരണത്തിന്റെയും സന്ദേശം കുട്ടികളിലെത്തും വിധം പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ വേണ്ടി ഉചിതമായ പ്രവർത്തനങ്ങൾ ചർച്ചചെയ്ത് കണ്ടെത്ത‍ുകയ‍ും, നടപ്പിലാക്ക‍ുകയു‍ം ചെയ്യ‍ുന്ന‍ു.

പരിസ്ഥിതി ദിനം

ജ‍ൂൺ 5ന‍ു പരിസ്ഥിതി ദിനവ‍ുമായി ബന്ധപ്പെട്ട് സ്ക‍ളിന‍ു മ‍ുമ്പിൽ തൈ വെക്ക‍ുന്ന‍ു.

ജ‍ൂൺ 5 ലോക പരിസ്ഥിതി ദിനം.എല്ലാ വർഷവ‍ും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം ക‍ുട്ടികളിൽ വരുത്താനും വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത്കൊണ്ടാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. പരിസ്ഥിതി ദിനവ‍ുമായി സ്ക‍ൂളിൽ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടത്തപ്പെട‍ുന്നത്. ചിത്ര രചന, പരിസ്ഥിതിദിന ക്വിസ്,പോസ്റ്റർ രചന, പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കവിതകൾ, വീട്ടിൽ ഒരു മരം പദ്ധതി, തൈ നടൽ,പരിസര ശ‍ുചീകരണം എന്നിവ സംഘടിപ്പിക്ക‍ുന്ന‍ു.




വായനാ ദിനം

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19ന് വിവിധ പരിപാടികളോടയാണ് സ്ക‍ൂളിൽ വായനാ ദിനം ആചരിക്കാറ‍ുള്ളത്.വായനാ ദിനത്തോടന‍ുബന്ധിച്ച് ക‍ുട്ടികൾക്ക് ലൈബ്രറി പ‍ുസ്തക വിതരണം, പ‍ുസ്തക പ്രദർശനം, സാഹിത്യകാരന്മാരെ പരിചയപ്പെട‍ുത്തൽ,വായനാക്ക‍ുറിപ്പ് തയാറാക്കൽ,സാഹിത്യ ക്വിസ് മത്സരം, ലൈബ്രറി നവീകരണം, വായനാ ദിന പ്രസംഗം മത്സരം, വായനാ മത്സരം, കഥ പറയൽ മത്സരം,ആസ്വാദനക്ക‍ുറിപ്പ് തയാറാക്കൽ എന്നിവ സംഘടിപ്പിക്ക‍ുന്ന‍ു.

ലോക ലഹരി വിര‍ുദ്ധ ദിനം

യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകർഷിക്കപ്പെടുന്നത് തടയണമെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടനയാണ് ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. ക‍ുട്ടികളിൽ ലഹരിയ‍ുടെ ഉപയോഗ മ‍ൂലമ‍ുണ്ടാക‍ുന്ന അപകടങ്ങൾ ബോധ്യപ്പെട‍ുത്ത‍ുന്ന‍ു.

ചാന്ദ്ര ദിനം

ചാന്ദ്ര ദിനത്തിന്റെ പ്രസക്തി വിദ്യാർഥികളെ ഓർമ്മിപ്പിക്കാന‍ും, അവ സംബന്ധമായ അവബോധം ക‍ുട്ടികളിൽ വളർത്തുവാന‍ും ചാന്ദ്ര ദിനം സമുചിതമായി സ്ക‍ൂളിൽ ആചരിക്ക‍ുന്ന‍ു. അമ്പിളി മാമനെ വരയ്ക്കാം, കൊളാഷ് നിർമ്മാണം, ചന്ദ്ര പാട്ട് അവതരണം, ചാന്ദ്ര ദിന ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്ക‍ുന്ന‍ു.

ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ

ഹിരോഷിമ നാഗസാക്കി ദിനം എല്ലാ വർഷവ‍ുംവിദ്യാലയത്തിൽ ആചരിക്ക‍ുന്ന‍ു.ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യം ക‍ുട്ടികളിൽ ബോധ്യപ്പെട‍ുത്ത‍ുന്ന‍ു. സഡാക്കോ കൊക്ക് നിർമാണം, ക്വിസ് മത്സരം, എന്നിവ സ്ക‍ുളിൽ നടത്തപ്പെട‍ുന്ന‍ു.

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിന പരിപാടി


എല്ലാ വർഷവ‍ും സ്വാതന്ത്യ ദിനം വിപ‍ുലമായി ആഘോഷിക്കാറ‍ുണ്ട്. സ്വാതന്ത്യ ദിനവ‍ുമായി ബന്ധപ്പെട്ട് സ്ക‍ൂളിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ മ‍‍ുൻക‍ൂട്ടി ആസ‍ുത്രണം ചെയ്യ‍ുകയ‍ും നടത്ത‍ുകയ‍ും ചെയ്യ‍ുന്ന‍ു. സ്വാതന്ത്ര്യ ദിന റാലി, സ്വാതന്ത്ര്യ ദിന ക്വിസ്, സ്വാതന്ത്ര്യ ദിന പ്രസംഗ മത്സരം, സ്വാതന്ത്ര്യ സമര നേതാക്കള‍ുടെ ചിത്ര പ്രദർശനം, പതാക നിർമാണം പോസ്റ്റർ രചന,എന്നിവയ‍ും, ക‍ൂടാതെ സ്വാതന്ത്ര്യ ദിനവ‍ുമായി ബന്ധപ്പെട്ട സമര ചരിത്രങ്ങള‍ുടെ വീഡിയോ പ്രദർശനവ‍ും നടത്താറ‍ുണ്ട്.

ക്വിറ്റ് ഇന്ത്യാ ദിനം

ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനം

ഇന്ത്യ വിടുക എന്ന  ആഹ്വാനവുമായി നടന്ന സ്വാതന്ത്ര്യ സമരം ആണ് ക്വിറ്റിന്ത്യാ സമരം. ക്വിറ്റ് ഇന്ത്യ എന്ന പ്രമേയം അവതരിപ്പിച്ചത് ജവഹർലാൽനെഹ്റു ആണ്. ഈ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് സ്കൂളിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യ ദിനത്തിന്റെ മുന്നോടിയായി ക്വിറ്റ് ഇന്ത്യ ദിനത്തിൽ ദേശഭക്തിഗാനങ്ങളുടെയും വിവിധ സ്കിറ്റ് കളുടെയും പരിശീലനം നടത്തുന്നു. സ്വാതന്ത്ര്യ ദിന ക്വിസിനുള്ള മുന്നൊരുക്ക  പ്രവർത്തനങ്ങൾ നടത്തുന്നു.

അധ്യാപക ദിനം

കോവിഡ് കാലത്തിന‍ു മ‍ുമ്പ് അധ്യാപക ദിനത്തിൽ സ്ക‍ൂളിലെ മ‍ുൻ അധ്യാപകരെ ആദരിക്ക‍ുന്ന‍ ചടങ്ങിൽ നിന്ന‍ും.

ഇന്ത്യയുടെ രാഷ്ട്രപതിയും തത്ത്വചിന്തകനും ആയിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ പിറന്നാൾ ദിനമായ സപ്റ്റംബർ 5 ആണ് അധ്യാപകദിനമായി ആചരിക്കുന്നത് . അറിവിൻറെ പാതയിൽ വെളിച്ചവുമായി നമുക്ക് വഴികാട്ടിയ നമ്മ‍ുടെ എല്ലാ പ്രിയ അധ്യാപകരെയ‍‍ും ഈ അധ്യാപക ദിനത്തിൽ ഓർത്തെടുക്ക‍ുന്ന‍ു. അധ്യാപകരെ ആദരിക്കുന്നതിൻറെ ഭാഗമായി ഈ വിദ്യാലയത്തിലും വ്യത്യസ്ത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്തു. ആശംസ കാർഡ്  തയ്യാറാക്കൽ, അധ്യാപക ദിന സന്ദേശം മ‍ുൻകാല അധ്യാപകരെ ആദരിക്കൽ ഇവയിൽ പ്രധാനപ്പെട്ടതാണ്.


ഗാന്ധി ജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തി. സ്കൂളിൽ സമുചിതമായി ആഘോഷിക്കുന്നു. ഒരാഴ്ച നീളുന്ന വിവിധ പ്രവർത്തനങ്ങൾ ആണ് നടത്തിവരുന്നത്. ഗാന്ധി ക്വിസ്, ഗാന്ധിയായി വേഷം ധരിക്കൽ, പ്രസംഗ മത്സരം, ചിത്ര രചന മത്സരങ്ങൾ, ഗാന്ധി പതിപ്പ് തയ്യാറാക്കൽ, ഗാന്ധിയുമായി ബന്ധപ്പെട്ട ലൈബ്രറി പുസ്തകങ്ങളുടെ അവതരണം,സ്ക‍ൂൾ ശ‍ുചീകരണ പ്രവർത്തനങ്ങൾ, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ വായന, എന്നിവ ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിവരുന്ന‍ു.

ലോക തപാൽ ദിനം

വാർത്താ വിനിമയ രംഗത്തെ ഏറ്റവും പുരാതനവും ഇപ്പോഴും നിലനിൽക്കുന്നതുമായ  തപാൽ സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനായി തപാൽ ദിനം ആചരിക്കുന്നു. സ്കൂളിനടുത്ത് പ്രവർത്തിക്കുന്ന വാരാമ്പറ്റ പോസ്റ്റ് ഓഫീസ് ഈ ദിനത്തിൽ സന്ദർശിക്കുന്നു. പോസ്റ്റോഫീസ് പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ മനസ്സിലാക്കുന്നു. പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ പരിചയപ്പെടുന്നു. വിവിധ സമ്പാദ്യ പദ്ധതികൾ മനസിലാക്കുന്നു.

ശിശ‍ു ദിനം

ക‍ുട്ടികൾ ചാച്ചാജി എന്ന് വിളിക്കുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം സ്കൂളിൽ സമുചിതമായി ആഘോഷിക്കുന്നു. സ്കൂളിൽ കുട്ടികൾ വെള്ള പൈജാമയിൽ  ചുവന്ന റോസാപ്പൂ ധരിച്ച് എത്തുന്നു. നെഹ്റു തൊപ്പി നിർമ്മിക്കൽ മറ്റൊരു പ്രവർത്തനമാണ്. ശിശുദിന റാലി, പ്രസംഗമത്സരം, കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ, പായസ വിതരണം സ്കൂൾ ലൈബ്രറിയിലുള്ള നെഹ്റു മായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം എന്നിവ ശിശുദിനത്തിൽ നടത്തിവരുന്നു.

മാതൃ ദിനം

നവംബർ 19 മാതൃദിനം

മാതൃസ്നേഹത്തെ കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കുന്നതിനായി മാതൃദിനത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തി വരുന്നു. അമ്മയുടെ സ്നേഹത്തെ കുറിച്ചുള്ള ഓർമ കുറിപ്പുകൾ തയ്യാറാക്കുക, അമ്മയോടൊപ്പം സെൽഫി ചിത്രം എട‍ുത്ത് സ്കൂൾ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുക, മാതൃസ്നേഹത്തെ കുറിച്ച് കഥകളും കവിതകളും എഴുതുക, അമ്മയും കുട്ടിയും നിൽക്കുന്ന ചിത്രങ്ങൾ വരയ്ക്കുക എന്നിവ മാതൃദിനത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ ആണ്.

റിപ്പബ്ലിക് ദിനം

ജനുവരി 26 റിപ്പബ്ലിക് ദിനം

നമ്മുടെ രാജ്യം ഒരു സ്വതന്ത്ര റിപ്പബ്ലിക് ആയതിന്റെ ഓർമ പുതുക്കുന്ന ദിനം. രാജ്യത്തിന് നിയതമായ ഒരു ഭരണഘടന നിലവിൽ വന്ന ദിവസം. രാവിലെ 9 മണിക്ക് ദേശീയ പതാക ഉയർത്തുകയും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു. ഭരണഘടന ശില്പി എന്നറിയപ്പെടുന്ന ഡോക്ടർ ബി ആർ അംബേദ്കറെ കുറിച്ച് ക‍ുറിപ്പുകൾ തയ്യാറാക്കുന്നു. നമ്മുടെ രാജ്യവുമായി ബന്ധപ്പെട്ട പൊതു വിവരങ്ങൾ ഉൾക്കൊള്ളുന്ന ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

രക്തസാക്ഷി ദിനം

ജനുവരി 30 രക്തസാക്ഷിത്വ ദിനം

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ച ജനുവരി 30 രക്തസാക്ഷിത്വ ദിനമായി ആചരിക്കുന്നു. ഒരു മിനിറ്റ് സമയം സ്കൂളിൽ മൗന പ്രാർത്ഥന നടത്തുന്നു, ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട പത്രവാർത്തകൾ ശേഖരിക്കുന്നു. ഗാന്ധിജിയുമായി ബന്ധപ്പെട്ട ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

ദേശീയ ശാസ്ത്ര ദിനം

ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം

കുട്ടികളെ ശാസ്ത്രീയ അവബോധം ഉള്ളവരായി വളർത്തിയെടുക്കുന്നതിനായി  ശാസ്ത്രദിനം ആചരിക്കുന്നു. ശാസ്ത്രകൗതുകങ്ങൾ ലഘുപരീക്ഷണങ്ങൾ ആയി അവതരിപ്പിക്കുന്നു. കുട്ടികൾ സ്വയം ലഘുപരീക്ഷണങ്ങൾ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്നു. ലഘു പരീക്ഷണ കുറിപ്പുകൾ തയ്യാറാക്കുന്നു. സ്കൂളിലെ സയൻസ് ലാബിലേക്ക്  സാമഗ്രികൾ ശേഖരിക്കുന്ന‍ു.

മാത‍ൃ ഭാഷാ ദിനം

മാതൃ ഭാഷാ ദിനത്തിൽ പ്രശസ്തമായ മലയാള കൃതികൾ പരിചയപ്പെട‍ുത്തൽ

ഫെബ്രുവരി 21 മാതൃഭാഷാ ദിനം.

നമ്മുടെ മാതൃഭാഷയായ മലയാളത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മനസ്സിലാക്കുന്നതിന‍ുമായി ഈ ദിനം ഉപയോഗപ്പെടുത്തുന്നു. ശബ്ദതാരാവലിയിൽ നിന്നും പദങ്ങളുടെ അർഥങ്ങൾ കണ്ടെത്തുന്നു,കഥാപൂരണം കവിതാ പൂരണം എന്നിവ നടത്തുന്നു. അക്ഷരമാലാക്രമത്തിൽ പദങ്ങൾ ക്രമീകരിക്കുന്നു. മലയാളത്തിലെ വിവിധ സാഹിത്യകാരന്മാരെ പരിചയപ്പെടുന്നു തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ ദിനത്തിൽ സ്കൂളിൽ നടത്തപ്പെട‍ുന്നത്.

ബഷീർ ചരമ ദിനം ജൂലൈ 5

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ 5 ന് വിവിധ പ്രവർത്തനങ്ങളോടെ ബഷീറിനെ അനുസ്മരിക്കുന്നു. വിവിധ പത്ര-മാധ്യമങ്ങളിൽ വരുന്ന വൈക്കം മുഹമ്മദ് ബഷീറ‍ുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് പതിപ്പ് നിർമ്മിക്കുന്നു. പാത്തുമ്മയുടെ ആട് എന്ന കൃതിയുടെ ഏതാനും ഭാഗങ്ങൾ നാടകമാക്കി അവതരിപ്പിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശിപ്പിക്കുന്നു. ബഷീറിന്റെ രചനാശൈലിയെ കുറിച്ച് ലഘു കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുന്നു.

കർഷക ദിനം

2018-19 ൽ ചിങ്ങം 1 കർഷക ദിനത്തിൽ കർഷകരെ ആദരിക്ക‍ുന്ന‍ു ചടങ്ങ്.

ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്ന‍ു.  മണ്ണിൽ പൊന്നുവിളയിക്കുന്ന ഭൂമിയുടെ അന്നദാതാക്കളായ കർഷകരുടെ ദിനമാണ് കർഷക ദിനം കർഷക ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സ്ക‍ൂളിൽ നടത്തപ്പെട‍ുന്ന‍ു.കൃഷ്യ‍യ‍ുടെ പ്രാധാന്യം, കർഷകരെ ആദരിക്കൽ, ക‍ൃഷിയിടങ്ങൾ സന്ദർശനം,ക‍ൃഷി ചൊല്ല‍ുകൾ,ക‍ൃഷിയ‍ുമായി ബന്ധപ്പെട്ട പഴഞ്ചൊല്ല‍ുകൾ കർഷകര‍ുമായി അഭിമ‍‍ുഖം എന്നിവ സംഘടിപ്പിക്കാറ‍ുണ്ട്.