സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/അക്ഷരവൃക്ഷം/ ഒരു കപ്പൽ യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
 ഒരു കപ്പൽ യാത്ര 

അകെ മൂടിക്കെട്ടിയ അന്തരീഷം .അലക്സാണ്ടർ എന്ന എഴുത്തുകാരനും മൈക്കിൾ എന്ന അധ്യാപകനും വിശാലമായ നെല്പാടത്തിൽ കൂടി നടക്കുകയായിരുന്നു .പുതിയ സമകാലിക വിഷയങ്ങളും ഓസോൺ പാളികയിലെ വിള്ളൽ തുടങ്ങി വലിയ കാര്യങ്ങൾ ആയിരുന്നു അവരുടെ ചർച്ചയിൽ .അധിക നേരം അവരുടെ ചർച്ച നീണ്ടു നിന്നില്ല .മൂടിക്കെട്ടി കിടന്നിരുന്ന കാർമേഘങ്ങൾ പെയ്തു ഇറങ്ങാൻ തുടങ്ങി .കുട ഒന്നും കൈയിൽ ഇല്ലപാടത്തിന് കരയിലുള്ള നിക്കോളോയുടെ വീടിനെ ലക്ഷ്യമാക്കി അവർ ഓടി .        ആ നാട്ടിലെ ഏറ്റവും ധനികനായ കൃഷിക്കാരനാണ് നിക്കോള .അവർ അവിടെ എത്തുന്ന സമയത്തു നിക്കോള കൃഷിപണി ഒക്കെ കഴിഞ് കുളിക്കാൻ പോവുകയായിരുന്നു ..അവരെ കണ്ട നിക്കോള കേറി ഇരിക്കാൻ ആവിശ്യപ്പെട്ടിട്ട് പെട്ടന്ന് വരാം എന്ന് പറഞ്‍ കുളിക്കാൻ പോയി . നിക്കോളയുടെ ഭാര്യാ അവർക് നല്ല ചൂട് ചായ നൽകി .ചായ ഒക്കെ കുടിച്ച് നിക്കോളയുടെ വീട് ഒക്കെ ചുറ്റി നടന്ന് കണ്ട് കഴിഞ്ഞപ്പഴേക്കും നിക്കോളാ  കുളി കഴിഞ് ഇറങ്ങി .കാര്യം നല്ല ചങ്ങാതിമാർ ആണേലും നിക്കോളയെ കുറിച്ചു ആർക്കും അധികം ഒന്നും അറിയില്ലാരുന്നു .മഴമാറുന്നവരെ സംസാരിച്ച ഇരിക്കാൻ അവർ തീരുമാനിച്ചു .അലക്സാണ്ടറും മൈക്കിളും അവരുടെ നേരത്തെ യുള്ള സംസാര വിഷയം ആയ ഓസോൺ പാളിയെ തന്നെ പിടിച്ചു.ഇതെല്ലം കേട്ടിരുന്ന നിക്കോളോ പറഞ്ഞു .കൂട്ടുകാരെ ഞാൻ ഒരു കഥ പറയട്ടെ .       പണ്ട് വർഷങ്ങൾക്കുമുൻപ് ഒരു കപ്പൽ ഏതാണ്ട്‌ രണ്ടു മാസം നീളുന്ന അതിന്റെ യാത്ര ആരംഭിച്ചു .യാത്ര തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു കപ്പൽ ജീവനക്കാരനെ അവശ നിലയിൽ ഡോക്റ്ററിന്റെ അടുത്തെത്തിച്ചു .പരിശോധനയിൽ വളരെ വേഗം പകരുന്ന ഒരു വൈറസ് അയാളുടെ ശരീരത്തിൽ കണ്ടെത്തിഇത് അറിഞ്ഞു കപ്പലിന്റെ ക്യാപ്റ്റനും മറ്റ് മുതിർന്ന ജീവനക്കാരും വല്ലാണ്ട് ഭയന്നു .രോഗിയെ കപ്പലിൽ ഒരു സ്ഥലത്തു മാറ്റിപ്പാർപ്പിച്ചുപക്ഷെ, മറ്റ് ജീവനക്കാർ ഇത് അറിയാത്ത കാരണം അവനെ കാണണം എന്ന് വാശി പിടിച്ചു .എല്ലാവരും വളരെ അധികം സ്നേഹിച്ചിരുന്ന അവനെ കാണാതിരിക്കാനോ സംസാരിക്കാതിരിക്കാനോ അവർക്ക് സാധിച്ചില്ലക്യാപ്റ്റനെതിരെ അവർ ബഹളം വയ്ക്കാൻ തുടങ്ങി .ഇതെല്ലം കണ്ട്‌ രോഗം ബാധിച്ച ആൾക്ക് ഭയങ്കര വിഷമം ആയി .ഞാൻ കാരണം ഈ കപ്പലിൽ ഇങ്ങനെ ഒക്കെ സംഭവിച്ചല്ലോ .ഇനിയും ഞാൻ ഈ കപ്പലിൽ തുടർന്നാൽ പലർക്കും ഈ രോഗം ബാധിച്ചേക്കാം അയാൾ ചിന്തിക്കാൻ തുടങ്ങി .ഞാൻ കാരണം ആർക്കും ഈ രോഗം ഉണ്ടാവരുത് .കൂടുതൽ ഒന്നും ചിന്തിക്കാതെ അദ്ദേഹം സ്വയം കടലിലേക്ക്‌ ചാടി .        കഥ ഇവിടെ അവസാനിപ്പിച്ച് നിക്കോള കരയാൻ തുടങ്ങി .കഥ കേട്ടുകൊണ്ടിരുന്ന രണ്ടുപേരും ആ ജീവനക്കാരന്റെ സേവനത്തെ വാഴ്ത്തി .അപ്പോഴേക്കും മഴ മാറിയിരുന്നു .അവർ യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി .അപ്പോൾ നിക്കോളോയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഭാര്യ അയാളോട് ചോദിച്ചു "എല്ലാവരെയും രക്ഷിക്കാൻ വേണ്ടി കടലിൽ ചാടി മരിച്ചത് നമ്മുടെ പൊന്നുമോനായിരുന്നു എന്ന് എന്തേയി പറഞ്ഞില്ല ?"

Adorn Abhilash
8A സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ