സെന്റ് ജോസഫ് യു പി എസ്സ് കാറുള്ളടുക്കം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രത്താളുകളിലൂടെ.................................................................................................................................................. ബളാൽ പഞ്ചായത്തിലെ മലയോരമേഖലയുടെ സിരാകേന്ദ്രമായ വെള്ളരിക്കുണ്ടിൽ യശഃശരീരനായ ബഹുമാനപ്പെട്ട അലക്സ് മണക്കാട്ടുമറ്റമച്ചന്റെ ത്യാഗോജ്ജ്വലമായ പരിശ്രമത്തിലും നല്ലവരായ നാട്ടുകാരുടെ ആത്മാർത്ഥമായ സഹകരണത്താലും 1983 ൽ ഈ സ്കൂൾ സ്ഥാപിതമായി. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ചർച്ചിന്റെ കെട്ടിടത്തിലാണ് സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട് കരുവുള്ളടുക്കത്തെ കുന്നിൻ മുകളിൽ 12 മുറികളുമായി സ്കൂൾ കെട്ടിടം സജ്ജമായി.

ഈ വിദ്യാലയത്തിന്റെ പ്രഥമ സാരഥി റവ. സി. തെയോഫിൻ ആയിരുന്നു. ശ്രീമതി ഡോളി ജോസഫ്, ശ്രീമതി ഭാമ റ്റി വി എന്നിവരായിരുന്നു സ്കൂളിലെ ആദ്യകാല അധ്യാപകർ. 101 കുട്ടികളുമായി 2 ഡിവിഷനുകളിലായി 1983 ൽ അ‍ഞ്ചാം ക്ലാസ്സ് ആരംഭിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ 1984-85, 1985-86 അധ്യാനവർഷങ്ങളിലായി 4 വീതം ഡിവിഷനുകൾ പുതുതായി അനുവദിക്കപ്പെട്ടു. 1986 ൽ ഈ സ്കൂളിന് Permanent Recognition ലഭിച്ചു. (Order No. K Dis/ 5217 / 1986 dt, 27.9.1986) ഒരു Protected അധ്യാപകർ ഈ കാലയളവിൽ സേവനമനുഷ്ടിച്ചു പോന്നു. 1994 ൽ സംസ്കൃതം, PET Post കൾ കൂടി സ്കൂളിൽ അനുവദിക്കപ്പെട്ടു. വിവിധ കാലഘട്ടങ്ങളിൽ സ്കൂളിന് സാരഥ്യം വഹിക്കുന്നവർ തുടർന്നിപോന്ന അച്ചടക്കത്തിലൂന്നിയ സ്കൂളിന്റെ യശസ്സ് ഉയർത്തുകയും, 500 ലധികം കുട്ടികൾ പഠിക്കുന്ന സബ്ജില്ലയിലെ ഏക സ്കുൂളായി ഈ വിദ്യാലയത്തെ ഉയർത്തുകയും ചെയ്തു. 2003 -04 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനുകൾ ആരംഭിച്ചു. ഈ വർഷംതന്നെ 11 -ാം മത്തെ ഡിവിഷനും തൊട്ട‍ടുത്ത വർഷം 12 -ാം മത്തെ ഡിവിഷനും അനുവദിച്ചു കിട്ടി. പഴയ കെട്ടിടത്തോട് ചേർന്ന് പുതിയ രണ്ട് ക്ലാസ്സ് മുറികൾ കൂടി പണിയുകയും അങ്ങനെ മികച്ച ഭൗതിക സാഹചര്യം സ്കൂളിന് ഒരുക്കുകയും ചെയ്തു. 2005 ൽ ഈ സ്കൂളിലെ പ്രധാനധ്യാപികയായിരുന്ന റവ സി സിസിലി റ്റി വി സംസ്ഥാന അധ്യാപക അവാർഡ് ജേതാവായി. ചിറ്റാരിക്കാൽ സബ്ജില്ലയിലെ Best library ക്കുള്ള പുരസ്ക്കാരം ഇതേ വർഷം തന്നെ സ്കൂൾ സ്വന്തമാക്കി. 2007 ൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കഞ്ഞിപ്പുര മാനേജ്മെന്റ് നിർമ്മിച്ചു നല്കി. സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികൾ പിന്നിലാകരുതെന്ന ഉദ്ദേശ്യത്തോടെ കമ്പ്യൂട്ടർ ലാബും, ലക്ഷത്തിൻ ലക്ഷ്യപ്രാപ്തി എന്ന പദ്ധതിയിലൂടെയും BRC , SSA, PTA എന്നിവരുടെ സഹായത്തോടെയും ലൈബ്രറിയും ഈ കാലഘട്ടത്തിൽ മാനേജ്മെന്റ് നിർമ്മിച്ചു നല്കി. കുട്ടികൾക്ക് വിശ്രമിക്കാനും, പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനും സഹായിക്കുന്ന തരത്തിൽ ധാരാളം തണൽമരങ്ങൾ ECO Club ന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വെച്ചു പിടിപ്പിച്ചിരുന്നു. കുട്ടികൾ തന്നെ പരിപാലിക്കുന്ന മനോഹരമായ പൂന്തോട്ടവും സ്കൂളിനുണ്ടായിരുന്നു. 2017 - 18 വർഷം 4 അ‍ഡീഷണൽ ഡിവിഷനുകൾ സ്കൂളിൽ ആരംഭിച്ചു. ഇന്ന് 5 മുതൽ 7 വരെ ക്ലാസ്സുകളിലായി മലയാളം ഇംഗ്ലീഷ് മിഡിയങ്ങളുമായി ആകെ 14 ഡിവിഷനുകൾ പ്രവർത്തിച്ചു വരുന്നു. ബളാൽ പഞ്ചായത്തിൽ നിലകൊള്ളുന്ന ഈ സ്കൂളിൽ സമീപത്തെ 3 പഞ്ചായത്തുകളിൽനിന്നുള്ള കുട്ടികൾ വിദ്യതേടുന്നു എന്നത് സ്കൂളിന്റെ അക്കാദമിക നിലവാരത്തിന്റെ മികവ് വിളിച്ചോതുന്നു. സ്കോളർഷിപ്പ് പരീക്ഷകളിലും കലാകായിക പ്രവർത്തി പരിചയ മേളകളിലും തുടർച്ചയായി വിജയം കരസ്തമാക്കാൻ കഴിയുന്നു എന്നത് സ്കൂളിന്റെ പ്രർത്തനമികവിനുള്ള തെളിവാണ്. തലശ്ശേരി അതിരൂപതയിലെ മികച്ച സ്കൂളുകൾക്ക് നല്കുന്ന Best School പുരസ്ക്കാരം 4 പ്രാവശ്യം സ്വന്തമാക്കാൻ സ്കൂളിനു സാധിച്ചു. മാറി വരുന്ന സാഹചര്യത്തിൽ സ്കൂൾ കെട്ടിടം അപര്യാപ്തമായതിനാൽ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിർമ്മാണാവസ്ഥയിലാണ്.