സെന്റ് ജോസഫ് എച്ച് എസ് പാവർട്ടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എഴുത്താണിയും പനയോലയും മാത്രമുള്ള കാലഘട്ടത്തിൽ ചാവറയച്ചൻ എന്ന മഹാകർമ്മയോഗിയുടെ കാല്പാടുകളെ പിന്തുടർന്ന് കർമ്മലീത്ത സന്യാസിമാരുടെ നേതൃത്വത്തിൽ പുതിയ പാവറട്ടിക്ക് ജൻമം കുറിച്ചു.1890-ൽ സെന്റ് തോമാസിന്റെ നാമധേയത്തിൽ കർമ്മലീത്താ കൊവേന്താശ്രമം സ്ഥാപിതമായി.1905 മെയ് 18-ന് ശ്രീ.എഡിംഗ്ടൺ എെ.സി.എസ്.ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.ഈ സരസ്വതീക്ഷേത്രത്തിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.വെള്ളൂർഗോപാലൻനായർ അവർകളായിരുന്നു.1908 മെയ് 5-ന് സ്‍കൂളിന് മദിരാശി ഗവൺമെന്റിൽ നിന്ന് അംഗീകാരം ലഭിച്ചു.1912-ൽ ഫാദർ അത്തനേഷ്യസ് സി.എം.ഐ സ്‍കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി.1955-ൽ ഈ വിദ്യാലയം പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സന്ദർശിച്ചു.1996-ൽ വിദ്യാലയത്തിലെ സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു.1997-ൽ പുതിയ ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ പണി പൂർത്തിയാക്കി.1999-ൽ ബഹുമാനപ്പെട്ട ഫാദർ.ജോൺത്തോട്ടപ്പിള്ളി സി.എം.ഐ ഈ സ്‍കൂളിന്റെ മാനേജരായി.2000 ഫെബ്രുവരി 15-ന് ഒന്നര കോടി രൂപ ചിലവിൽ ഒരു നൂതന കെട്ടിടം സ്ഥാപിച്ചു.2002 ജനുവരി 12-ന് +2 പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.പി.ജെ.ജോസഫ് നിർവഹിച്ചു.2003-ൽ എൽ.എഫ്.എൽപിയോട് ചേർന്ന് നേഴ്സറി സ്‍ക്കൂൾ ആരംഭിച്ചു.ശതാബ്ദി സ്മാരകമായി 75ലക്ഷം രൂപ ചിലവിൽ പുതിയ സ്‍ക്കൂൾ കെട്ടിടം നിർമ്മിച്ചു.അതിൽ എൽപി,യു.പി വിഭാഗം പ്രവർത്തിച്ചു വരുന്നു.റവ.ഫാദർ ജെയ്ക്കബ്‍ഞെരിഞ്ഞാംപിളളി സി.എം.ഐ യുടെ നേതൃത്വത്തിൽ ബി.എഡ് കോഴ്സ് 2005-ൽ ആരംഭിച്ചു. 2008-ൽ അധ്യാപകപരിശീലനത്തിനായുള്ള ടി.ടി.സി ആരംഭിച്ചു.2012-ൽ രണ്ടു ലക്ഷം രൂപ ചിലവിൽ കുടിവെള്ളം മൂന്ന് യൂണിറ്റുകൾ സ്ഥാപിച്ചു.