സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോട്സ് കൌൺസിലിന്റെ അംഗീകാരമുള്ള ഒരു ബാസ്ക്കറ്റ് ബോൾ സ്പോട്സ് ഹോസ്റ്റൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.സ്പോട്സ് ഹോസ്റ്റലിന്റെ വാർഡനായി ഫാ. അരുൺ ചെച്ചോട് സി എം ഐയും ബാസ്ക്കറ്റ് ബോൾ കോച്ചായി പ്രവീൺ കുമാറും സ്തുത്യർഹ സേവനമനുഷ്ഠിക്കുന്നു. ഇക്കൊല്ലത്തെ സംസ്ഥാന യൂത്ത് ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. റവ. ഫാദർ അരുൺ ചെച്ചോട്ട് കൺവീണറായ ടൂർണ്ണമെന്റ് മികച്ച രീതിയിൽ സംഘടിപ്പിക്കാനായത് നമ്മുടെ സ്കൂളിന് മറ്റൊരു പൊൻ തൂവൽ കൂടി ആയി.

ഈ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിൽ നമ്മുടെ സ്കൂൾ ടീമിലെ 8 കളിക്കാർ ആലപ്പുഴ ജില്ലാ ടീമിൽ ഇടം കണ്ടെത്തി. സ്റ്റേറ്റ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ എട്ട് കളിക്കാർ അടങ്ങിയ ആലപ്പുഴ ജില്ലാ ടീം കരസ്ഥമാക്കി. നിയോ ജോൺ വിൻസെന്റ് നാഷണൽസിൽ സെലക്ഷൻ നേടി. ജൂനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും ആലപ്പുഴ ജില്ല മൂന്നാം സ്ഥാനം നേടി.  അശ്വിൻ കൃഷ്ണ സ്റ്റേറ്റ് സെലക്ഷൻ നേടി. 11/08/2023 സ്കൂൾ കായിക ദിനമായി ആചരിച്ചു.

ഇക്കൊല്ലം സംസ്ഥാനതലത്തിൽ നടന്ന സ്കൂൾ ബാസ്ക്കറ്റ് ബോളിൽ അണ്ടർ 14, അണ്ടർ 17, അണ്ടർ 19 കാറ്റഗറികളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. അണ്ടർ 19,  അണ്ടർ 17 കാറ്റഗറികളിൽ ആലപ്പുഴ ജില്ലാ ടീമിൽ പന്ത്രണ്ട് കളിക്കാരിൽ എട്ടുപേർ വീതവും അണ്ടർ 14 വിഭാഗത്തിൽ ആറ് കളിക്കാരും നമ്മുടെ സ്കൂൾ ടീമിലെ അംഗങ്ങളാണ്. അണ്ടർ 19 വിഭാഗത്തിൽ നമ്മുടെ നാല് കളിക്കാർ അംഗങ്ങളാണ്. അണ്ടർ 17 വിഭാഗത്തിൽ നമ്മുടെ മൂന്ന് വിദ്യാർത്ഥികളും അണ്ടർ 14 വിഭാഗത്തിൽ ഒരു വിദ്യാർത്ഥിയും  സ്റ്റേറ്റ് ടീമിൽ ഇടം നേടിയിട്ടുണ്ട്. അശ്വിൻ കൃഷ്ണ, രാമാനന്ദ് ജി, എഡ്വിൻ ആന്റണി, അലക്സ് എം ബി, ബ്ലസൻ വി, നിയോ ജോൺ വിൻസെന്റ്, ജോനാഥൻ ജിഎന്നിവർ സ്കൂൾ ഗെയിംസിൽ നാഷണൽസിലേക്ക് സെലക്ഷൻ നേടി.

സംസ്ഥാന തലത്തിൽ വിവിധ ടൂർണ്ണമെന്റുകളിൽ നമ്മുടെ ബാസ്കറ്റ് ബോൾ  ടീം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി സ്കൂളിന്റെ മികവിന് കൂടുതൽ തിളക്കം നൽകി