സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വവും കൊറോണയും

കൊറോണ രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേരാണ് കോവിഡ് 19. കോവിഡ് 19 എന്നതിന്റെ പൂർണമായ രൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. ശ്വാസകോശത്തെയാണ് കൊറോണ പ്രധനമായും ബാധിക്കുന്നത്. ശ്വാസകോശത്തിൽനിന്നും വൈറസ് രക്തത്തിലൂടെ മറ്റു ഭാഗങ്ങളിലേക്ക് പോകുന്നു. അങ്ങനെ രോഗം മൂർഛിക്കുന്നു. തുടക്കത്തിലേ ചികിൽസിച്ചാൽ പൂർണമായും കോറോണയിൽ നിന്നും രക്ഷ നേടാം. മറ്റുള്ളവരിൽനിന്നും അകലം പാലിക്കുക. നമ്മൾ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്രവം മറ്റൊരാളുടെ ശരീരത്തിൽ എത്തുമ്പോൾ അവർക്കും രോഗം പകരുന്നു. അതുകൊണ്ട് നമ്മൾ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക. നമ്മുടെ കൈകൾ ഹാൻഡ്‌വാഷ് സോപ്പ് സാനറ്റൈസർ ഇവ ഏതങ്കിലും ഉപയോഗിച്ച് ഇടക്കിടെ കഴുകുക. കണ്ണും മൂക്കും ഇടക്കിടെ സ്പർശിക്കാതിരിക്കുക. മാസ്ക് ധരിക്കുക നമ്മൾ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ തുണി കൊണ്ട് മുഖം മറക്കുകയും വേണം. വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിൻ ആണ് ബ്രേക്ക്‌ ദി ചെയിൻ. വീട്ടിൽതന്നെ ഇരിക്കുകയാണ് ഈ രോഗം തടയാനുള്ള ഏക മാർഗം. മഞ്ഞൾ ഉപ്പ് തുടങ്ങിയവ ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിക്കുക. പോഷകാഹാരം അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. പി സി ആർ /എൻ എ എ റ്റി എന്നിവയാണ് രോഗ നിർണയ ടെസ്റ്റുകൾ.

                                       ---------------
രോഹിണി എസ് നായർ
3 D സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം