സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം നമ്മുടെ നിലനില്പിനാവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം നമ്മുടെ നിലനില്പിനാവശ്യം

വിട്ടുമാറാത്ത വൈറസ്സ് രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് നമ്മൾ. ഡെങ്കി പനി, നിപ്പ, കോവിഡ് -19, ഇന്നത്തെ കാലത്തു കുട്ടികൾക്കും മുതിർന്നവർക്കുമാണ് പ്രതിരോധശേഷി കുറവ് കാണപ്പെടുന്നത്. ഇവർക്കു പെട്ടന്ന് ജലദോഷവും പനിയും പിടിപെടുന്നു. ഇപ്പോൾ ഒരുപാടു പ്രതിരോധ മരുന്നുകൾ ഉണ്ടങ്കിലും,പല അസുഖകൾക്കും ഇപ്പോഴും മരുന്ന് ഇല്ല.അതുകൊണ്ട് നമ്മൾ അസുഖങ്ങൾ വരാതെ നോക്കണം. അതിനു നമ്മൾ എപ്പോഴും ശുചിയായി ഇരിക്കണം. നമ്മൾ കൈകൾ നന്നായി കഴുകുക, കൈകൾ നന്നായി കഴുകിയില്ലങ്കിൽ നാം ഏതെങ്കിലും പ്രതലത്തിലോ അല്ലെങ്കിൽ രോഗമുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴോ നമ്മുടെ കൈയിലെ രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ കയറുന്നു. അങ്ങനെ നമുക്കും അസുഖങ്ങൾ പിടിപെടും. അതുകൊണ്ട് നാം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് 15-20സെക്കന്റ്‌ വരെ കഴുകി വൃത്തിയാക്കണം. പ്രതിരോധശേഷി വർധിപ്പിക്കാൻ നാം കൃത്യമായി ആഹാരം കഴിക്കണം. ആഹാരത്തിൽ പച്ചക്കറിയും പഴവർഗങ്ങളും ഉൾപ്പെടുത്തണം. നന്നായി വെള്ളം കുടിക്കണം. രോഗങ്ങൾ വരാതെ നാം പരമാവധി ശ്രദ്ധിക്കുക.

ദിയ ഡി.ആർ
4 B സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം