സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ഭൂമിയുടെ വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ വരദാനം


വർഷങ്ങൾക്കു മുൻപ് ഒരു കാട്ടിൽ കുറെ മരങ്ങളും ഒരു മുത്തശ്ശി മവും താമസിച്ചിരുന്നു. ഒരുനാൾ ആ കാട്ടിലേക്ക് തൊട്ടടുത്ത ഗ്രാമത്തിലെ ഒരു മരം വെട്ടുകാരനും സംഘവും വരികയുണ്ടായി, കാട്ടിൽ ഒരുപാട് മരങ്ങൾ നിക്കുന്നത് കണ്ടു മരം വെട്ടുകാരൻ സന്തോഷവാനായി 'ഹായ് എത്ര മരങ്ങൾ ഇന്നത്തെ കാര്യം കുശാൽ' ആ മരം വെട്ടുകാരനും കൂട്ടരും മുത്തശ്ശി മാവിനെ മുറിക്കാൻ ലക്ഷ്യമിട്ടുപോയി, അടുത്തെത്തിയതും മുത്തശ്ശിമാവ് അവരോടായി ചോദിച്ചു 'എന്തിനാണ് നിങ്ങൾ ഈ ക്രൂരത ചെയ്യുന്നത് ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ, ഞങ്ങൾ നിങ്ങൾക് ശ്വസിക്കാൻ വായു തരുന്നു, മഴയും തരുന്നു, ഭൂമിയെ ഞങ്ങൾ സംരക്ഷിക്കുന്നു' ഇതു കേട്ട ശേഷം മരംവെട്ടുകാരൻ പറഞ്ഞു 'ഞങ്ങൾക് മേശയും കസേരയും വാതിലുകളും ജനലുകളും എല്ലാം ഉണ്ടാക്കി വിൽപ്പന നടത്തി കാശുണ്ടാക്കണം അതിനു നിങ്ങളെ ആവശ്യമുണ്ട് ' ഇത്രയും പറഞ്ഞു അയാൾ മരങ്ങളെല്ലാം മുറിച്ചു, ഇതു കണ്ടു മുത്തശ്ശി മാവ് കരഞ്ഞു പറഞ്ഞു ഞങ്ങളെ 'നശിപ്പിക്കാരുതെ വെറുതെ വീടു'. പക്ഷെ മരം വെട്ടുകാരൻ അതൊന്നും ശ്രദ്ധിച്ചില്ല. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ജലസ്രോതസ്സുകൾ വറ്റി തുടങ്ങി, മഴ ലഭിക്കാതെയായി, ഭൂമി ഭൂകമ്പങ്ങൾ ഉണ്ടാവാൻ തുടങ്ങി, മനുഷ്യർ കരയുകയും പ്രകൃതി ചിരിക്കുകയും ചെയ്തു. ഇതിൽ നിന്നും അവർ മനസിലാക്കി പ്രകൃതി ഇല്ലെങ്കിൽ മനുഷ്യർ ഇല്ല. കുടിക്കാൻ വെള്ളമില്ലാതെ മരം വെട്ടുകാരന്റെ ഗ്രാമവാസികൾ നെട്ടോട്ടം ഓടാൻ തുടങ്ങി, തന്റെ തെറ്റു മനസിലാക്കിയ മരംവെട്ടുകാരനും കൂട്ടാളികളും കൂടുതൽ മരങ്ങൾ നാട്ടുവളർത്താൻ തുടങ്ങി. മരങ്ങൾ വളർന്നു വന്നതോടെ വീണ്ടും ഗ്രാമത്തിൽ പതിയെ ജലസ്രോതസ്സുകളും ശുദ്ധവായുവും കിട്ടി തുടങ്ങി, മരം വെട്ടുകാരനും ഗ്രാമവാസികളും പ്രകൃതിയോട് നന്ദി പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കുക. മരങ്ങൾ നട്ടു വളർത്തുക.

ആദിൽ മുഹമ്മദ്
1 C സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ