സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ചങ്ങനാശ്ശേരി കോട്ടയം ജില്ലയിലാണ് ചങ്ങനാശ്ശേരിതാലൂക്ക് സ്ഥിതിചെയ്യുന്നത്. അഞ്ചുവിളക്കിൻറെ നാട് എന്നാണ് ചങ്ങനാശ്ശേരി അറിയപ്പെടുന്നത്. കിഴക്കൻ മലനാടിൻറെയും പടിഞ്ഞാറൻ തീരത്തിെൻറയും സമുന്വയം.പരശുരാമൻ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാഴപ്പള്ളി മഹാദേവക്ഷേത്രം. വാസ്തു ശില്പ സമ്പന്നമാണ് ഈ ക്ഷേത്രം.1805 ൽ വേലുത്തമ്പി ദളവ ചങ്ങനാശ്ശേരി ചന്ത ഉദ്ഘാടനം ചെയ്തു. അതിൻറെ ഓർമ്മയ്ക്കായി അഞ്ചുവിളക്ക് സ്ഥാപിച്ചു. തെക്കുംകൂർ ഭരണകാലത്തുതന്നെ ചങ്ങനാശ്ശേരിയിൽ വാണജ്യം അഭിവൃദ്ധിപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി ചന്ത സ്ഥാപിക്കുന്നകാലത്ത് ഇവിടെ കച്ചവടക്കാരായി തമിഴ് നാട്ടിൽ നിന്ന് അനേകം മുസ്ലീങ്ങൾ വന്നിരുന്നു. ഇവർ ജൗളിക്കടയും വെങ്കലപാത്ര വ്യാപാരവും നടത്തിയിരുന്നു. ഈ സ്ഥലം പാണ്ടിത്തെരുവ് എന്നറിയപ്പെട്ടിരുന്നു. ഗാന്ധിജി ആനന്ദാശ്രമം, പെരുന്ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ട് ചങ്ങനാശ്ശേരി എന്ന ദേശപ്പേര് എന്നാണ് ഉണ്ടായത്? തീർച്ചയില്ല.ഏതായാലും ഈ പേരിന് വാഴപ്പള്ളി, പെരുന്ന തുടങ്ങിയ സ്ഥലപ്പേരുകളോടൊപ്പം പഴക്കം രേഖകളിൽ കാണുന്നില്ല. ചന്തയും ചുറ്റുവട്ടവുമാണ് പുതിയ ഒരു പാർപ്പിടമേഖല എന്ന നിലയി‍ൽ ചങ്ങനാശ്ശേരി എന്ന പേരിൽ പ്രചാരം നേടിയത്. ഏതായാലും ചങ്ങനാശ്ശേരി എന്ന പേരിന് മാർത്താണ്ഡവർമ്മയുടെ കാലമാകുമ്പോൾ നല്ല പ്രചാരം ആയിരുന്നു. അതിനുമുൻപ് 1599 ൽ ചങ്ങനാശ്ശേരി സന്ദർശിച്ച ഒരു പോർച്ചുഗീസ് മെത്രാപ്പോലീത്തായുടെ യാത്രാവിവരണത്തിൽ ചന്ദനഗിരി എന്ന പേരു കടന്നുവരുന്നു.