സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/വിധിയുടെ വിളയാട്ടം - കഥ - അഡോണ അന്ന വിജു

Schoolwiki സംരംഭത്തിൽ നിന്ന്
വിധിയുടെ വിളയാട്ടം
           ശാന്തമായ ഒരു വീട്. ഒരു കൊച്ചു കുടുംബം.  അച്ഛൻ ജിത്ത് മേനോൻ , അമ്മ സുജ ജിത്ത്, ഇവർക്കുള്ള ഒരേയോരു മകനാണ് കുമാർ ജിത്ത്. അച്ഛൻ ഒരു ചെറിയ ഹോട്ടൽ നടത്തുന്നുണ്ട്. വീട്ടിൽ നിന്ന് കുറച്ച് അകലെയാണ് ഹോട്ടൽ. അമ്മ വീട്ടുജോലികൾ ശ്രദ്ധിക്കുന്നു. മകൻ അഞ്ചാം ക്ലാസ്സ് വിദ്യാത്ഥിയാണ്.
          ജിത്തും കുമാറും രാവിലെ ഒരുമിച്ച് ഒരേ ബസ്സിലാണ് പോക്ക് . വീട്ടിൽ നിന്ന് ബസ്സ് സ്റ്റാന്റിലേയ്ക്ക് കുറച്ച് ദൂരമുണ്ട്. മകൻ അഞ്ചാം ക്ലാസ്സ് പകുതിയാകാറായി. അങ്ങനെയിരിക്കേ അച്ഛൻ പുതിയ ശീലങ്ങൾ തുടങ്ങുന്നത് കുമാർ ശദ്ധിച്ചു. വീട്ടിലെ മാലിന്യങ്ങൾ ബസ്സ് സ്റ്റാന്റിനു മുൻപ് ഒരു പൊതുസ്ഥലത്ത് കൂട്ടിയിടാൻ തുടങ്ങി അച്ഛനും മകനും രാവിലെ ഒരുമിച്ച് പോകുമെങ്കിലും വൈകിട്ട് രണ്ടു പേരും രണ്ടു സമയത്താണ് വരവ്. കുമാർ നേരത്തെ വരും. അച്ചന്റെ പുതിയ ശീലങ്ങൾ തുടർന്നു കണ്ടിരുന്നു . 
         അവിടം കുറച്ചു നാളുകൾക്കു ശേഷം മാലിന്യ കൂമ്പാരമായി. അങ്ങനെ അവിടെ കൊതുകു കുഞ്ഞുങ്ങൾ ലോകം കാണാൻ തുടങ്ങി. ആ കൊതുകുകൾ, വൈകിട്ട് കുമാർ വരുമ്പോൾ അവനെ ശല്യം ചെയ്യാൻ തുടങ്ങി. ഒരു ദിവസം കുമാറിന് പതിവില്ലാത്തോരു ജലദോഷം, പക്ഷേ സുജ അതു കാര്യമാക്കിയില്ല; വീട്ടിലുണ്ടായിരുന്ന മരുന്നുകൾ അവനു കൊടുത്തു. പിറ്റേന്ന് പനി കൂടുകയല്ലാതെ കുറഞ്ഞില്ല. അവന്റെ അമ്മ അന്ന് അവനെ സ്കൂളിൽ വിട്ടില്ല. പിറ്റേന്നും പനി കുറഞ്ഞില്ല .... അതിനും പിറ്റേന്ന് വൈകിട്ട് കുമാറിന് വല്ലാത്ത അസ്വസ്ഥത തോന്നി; ദേഹമേല്ലാം വിറയ്ക്കുന്നു .....അവൻ അമ്മയോട് പറഞ്ഞു. അവന്റെ അമ്മ കുമാറിന്റെ അച്ഛന്റെ കൂടെ അടുത്തുള്ള വീട്ടിലെ കാറിന് കുമാറിനെ ആശുപത്രിയിൽ കൊണ്ടുപോയി. . ഡോ ക്ടർ കുമാറിനെ പരിശോദ്ധിച്ചു. കുമാറിന് മലേറിയ ആണെന്നും സ്ഥിതി ഗുരുതരമാണെന്നും അറിയിച്ചു. 
      ജിത്തും സുജയും ആ സമയങ്ങളിൽ നിരാശയുടെ കടലിൽ മുങ്ങി തപ്പി. അവർ സർവ്വ ശക്തനായ ദൈവത്തോടു പ്രാർത്ഥിച്ചു. എങ്കിലും പിറ്റേന്ന് രാവിലെ ദൈവം അവനെ വിളിച്ചു. കുമാർ ഈ ലോകത്തോട് വിട പറഞ്ഞു. മേഘങ്ങൾക്കുള്ളിലുള്ള മാന്ത്രിക ലോകത്തിലേയ്ക്ക് പറന്നുയർന്നു .....
    അതേ നമ്മുടെ ചെയ്തികൾക്ക് ഇരയാകുന്നവർ നാമാകണമെന്നില്ല. അത് നമുക്കു വേണ്ടപ്പെട്ടവരായിരിക്കാം...
അഡോണ അന്ന വിജു
7 B സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ