സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/പ്രകൃതി സ്നേഹം - കഥ - അൽഫോൻസ ജോർജ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സ്നേഹം
   ഒരിടത്ത്  ഒരിടത്ത് ഒരു സുന്ദരമായ ഗ്രാമം ഉണ്ടായിരുന്നു. ആ  സുന്ദരമായ ഗ്രാമത്തിൽ  ഒരു  ചെറിയ വീട്ടിൽ കുഞ്ഞാറ്റ  എന്ന് പേരുള്ള  കുട്ടി ഉണ്ടായിരുന്നു. കുഞ്ഞാറ്റയ്ക്ക്  ഒരു  അനിയനും അനുജത്തിയും ഉണ്ടായിരുന്നു . ഒരു ദിവസം  കുഞ്ഞാറ്റ  രാവിലെ എഴുന്നേറ്റപ്പോൾ വീട്ടിലെ ജനാലയിൽ   ഇരുന്ന് ഒരു   പക്ഷി കരയുന്നത്  കേട്ടു. കുഞ്ഞാറ്റ  അതിവേഗം  എഴുന്നേറ്റു .ആ പക്ഷി  എവിടെയെന്ന്  നോക്കി. അവൾ  ആ   പക്ഷിയെ കണ്ടു  .ആ പക്ഷിയുടെ പുറകെ നടന്നു  .ഒടുവിൽ  അവൾ ആ പക്ഷിയുടെ കൂട്  കണ്ടു പിടിച്ചു . 
   പിന്നെ എല്ലാ ദിവസവും    പക്ഷിയുടെ കൂട്ടിൽ   പോയി അവൾ  നോക്കുമായിരുന്നു . അങ്ങനെ ഒരു ദിവസം  പക്ഷി കൂട്ടിൽ ചെന്നപ്പോൾ  മുട്ട കണ്ടു. കുഞ്ഞാറ്റയ്ക്ക്   വളരെ സന്തോഷമായി .കുഞ്ഞാറ്റ   അത് അമ്മയോട് പറഞ്ഞു. അമ്മ പറഞ്ഞു . മോളെ  ആ പക്ഷിയുടെ  പേര് ഇരട്ടത്തലയനാ    അതുകൊണ്ട് ആ പക്ഷിയുടെ  കുഞ്ഞിനെയോ    മുട്ടയെയോ പിടിക്കാൻ പാടില്ല . അതിൻറെ   മുട്ടയെയും  കുഞ്ഞിനെയും   പിടിച്ചാൽ അത്  മുട്ടയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോകും. അപ്പോൾ  കുഞ്ഞാറ്റ പറഞ്ഞു   .ഞാൻ അതിനെ പിടിക്കില്ല . 
   പക്ഷേ  ആ സുന്ദരമായ കാഴ്ച  അധികകാലം  നീണ്ടില്ല .അധികം താമസിക്കാതെ  . ഒരു ദിവസം  കുഞ്ഞാറ്റ പക്ഷിയുടെ കൂട്ടിൽ വീണ്ടും പോയി. അപ്പോൾ കണ്ട കാഴ്ച ആ പക്ഷി കൂട് നിലത്തുവീണു മുട്ടകൾ  പൊട്ടി കിടക്കുന്നു. അതിന്റെ .അടുത്തായി  പക്ഷികൂട്    ഇരുന്നിരുന്ന മരം  മുറിച്ചു കിടക്കുന്നത്  കണ്ടു. 
   അവൾക്ക് വളരെ സങ്കടമായി  അവൾ വീട്ടിൽ ചെന്ന്   ഈ കാര്യം  അമ്മയോട് പറഞ്ഞു. അമ്മ  അവളോട്  പറഞ്ഞു.  ഇതല്ലേ ലോകത്തിന്റെ  അവസ്ഥ. കുഞ്ഞാറ്റയ്ക്ക്  സങ്കടം   വന്നു. അപ്പോഴാണ് അങ്കിൾ  വിളിച്ചത് . അങ്കിൾ കുഞ്ഞാറ്റയുടെ  അമ്മയോട് ചോദിച്ചു  ഇനി എപ്പോഴാണ്   ഇങ്ങോട്ടൊന്നു  വരുന്നത്? കുഞ്ഞാറ്റയുടെ  അമ്മ പറഞ്ഞു. നാളെത്തന്നെ വന്നേക്കാം അവധിക്കാലം അല്ലേ.
   അവർ  അങ്കിളിന്റെ വീട്ടിൽ എത്തി. പിന്നെ കുറച്ചു ദിവസങ്ങൾക്ക്  ശേഷമാണ് അവർ എത്തിയത്. എത്തിയപ്പോൾ  കണ്ടത് വിജനമായ പ്രദേശം  ചപ്പുകൾ  കൊണ്ട് നിറഞ്ഞിരിക്കുന്നു. ചോദിച്ചപ്പോഴാണ് അറിഞ്ഞത് പട്ടണത്തിൽ നിന്ന് ഒരാൾ ഈ സ്ഥലം  വിലയ്ക്കു വാങ്ങി.  അയാൾ അവിടെ ചപ്പുചവറുകൾ  നിറയ്ക്കാൻ തുടങ്ങി .  അതുകൊണ്ടാണ്  ഇവിടത്തെ മരങ്ങൾ മുറിച്ച്  കളഞ്ഞത്.  കുറേ ദിവസമായി  അയാൾ ഇവിടെ  വന്ന് ലോറിയിൽനിന്ന്  ചപ്പുകൾ   ഇടുന്നു.  
   അങ്ങനെ  ആ സുന്ദരമായ  ഗ്രാമം  മാലിന്യങ്ങളാൽ  നിറഞ്ഞു.   കുഞ്ഞാറ്റക്കും  .  കുഞ്ഞാറ്റയുടെ അനിയനും അനുജത്തിക്കും മാലിന്യങ്ങളുടെ ദുർഗന്ധവും   പരിസര മലിനീകരണവും മൂലം ആ ഗ്രാമത്തിലെ എല്ലാവർക്കും അസുഖങ്ങൾ വരാൻ തുടങ്ങി. 
   ഒരു ദിവസം  ആ ഗ്രാമത്തിലെ  എല്ലാവരുംകൂടി അവിടെയുണ്ടായിരുന്ന മാലിന്യം ശുചിയാക്കാൻ  തീരുമാനിച്ചു. അവർ  പിറ്റേദിവസം  രാവിലെ  മാലിന്യങ്ങൾ ശുചി ആക്കാൻ  തുടങ്ങി. ആ ദിവസം  ലോറിക്കാരൻ വീണ്ടും  മാലിന്യങ്ങൾ  ഇടാൻ വന്നു. അപ്പോൾ അവർ കണ്ട കാഴ്ച  ഇതായിരുന്നു.  കുറച്ച് ചെറിയ   കുട്ടികളും കുറേ  പ്രായംകൂടിയവരും യുവാക്കളും അങ്ങനെ  ആ ഗ്രാമത്തിലുള്ള എല്ലാ മനുഷ്യരും  അവിടെ ഉണ്ടായിരുന്നു.  അവർ അവിടെ  ശുചിയാക്കി കൊണ്ടിരിക്കുകയായിരുന്നു . 
   ആ  കാഴ്ച  കണ്ട്  ആ ലോറിക്കാരൻ തിരിച്ചുപോയി. അയാൾ   നടന്ന കാര്യം യജമാനനോട്  പറഞ്ഞു. യജമാനൻ വേഗം ആ ഗ്രാമത്തിൽ എത്തി. ആ കാഴ്ച കണ്ട് മനസ്സലിഞ്ഞ യജമാനൻ താൻ ചെയ്ത പ്രവർത്തിയിൽ  ഗ്രാമീണ  രോട് ക്ഷമ ചോദിച്ചു .പിന്നീട് പ്ലാസ്റ്റിക് എല്ലാം എടുത്ത് കൊണ്ടുപോയി വേറെ ഉത്പന്നങ്ങൾ ഉണ്ടാക്കി.  മുറിച്ചുകളഞ്ഞ മരങ്ങൾക്ക് പകരം പുതിയ തൈകൾ അയാൾ നട്ടുപിടിപ്പിച്ചു. ഗ്രാമവാസികൾക്ക് സന്തോഷമായി .പിന്നെ  ആ ഗ്രാമം  പഴയതുപോലെ   സുന്ദരമായ ഗ്രാമമായി  മാറി.
   ഗുണപാഠം : പ്രകൃതിയെ  നശിപ്പിക്കാതെ   സംരക്ഷിക്കുകയാണ്  വേണ്ടത്.  പ്രകൃതി നമ്മുടെ അമ്മയാണ് ,ജീവനാണ് .
അൽഫോൻസ ജോർജ്
5 B സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ