സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/അവധിക്കാലം - കഥ - എയ്ഞ്ചൽ മരിയ ജെ. വേണാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെയും മീനുവിന്റെയും അവധിക്കാലം

അപ്പുവിന്റെയും മീനുവിന്റെയും ബഹളം കേട്ടാണ് അമ്മ അവിടേയ്ക്ക് എത്തിയത്. ഇന്നും തുടങ്ങിയോ റിമോർട്ടിനു വേണ്ടിയുള്ള അടിപിടി. അല്ല റിമോർട്ട് ഇവിടെ ഇരിപ്പുണ്ടല്ലോ. പിന്നെ എന്താ ഇന്നത്തെ പ്രശ്നം. അമ്മേ ഇവൻ ആദ്യം കഥ എഴുതാമെന്നാ പറഞ്ഞത്. ഞാൻ ലേഖനവും എഴുതാമെന്ന് പറഞ്ഞു. പക്ഷേ ഞാൻ ലേഖനമാണ് എഴുതുന്നതെന്ന് അറിഞ്ഞപ്പോൾ ഇവനും ലേഖനമെഴുതണമെന്ന്. ലേഖനമോ, കഥയോ എന്താ നിങ്ങളീ പറയുന്നത്. അമ്മേ ഞങ്ങളുടെ സാർ താല്പര്യമുള്ള എല്ലാ കുട്ടികളോടും കഥയോ, ലേഖനമോ, കവിതയോ എന്തെങ്കിലും എഴുതി സാറിന് അയയ്ക്കാൻ പറഞ്ഞിട്ടുണ്ട്. ഇതിന് വിഷയമൊന്നുമില്ലേ മോളെ. ഉണ്ട് അമ്മേ ശുചിത്വം, പരിസ്ഥിതി, രോഗപ്രതിരോധം, ഇവയിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് കഥയോ, കവിതയോ, ലേഖനമോ എഴുതാനാണ് പറഞ്ഞിരിക്കുന്നത്. ലോകം മുഴുവൻ കോവിഡ് -19 എന്ന രോഗത്തിനു മുൻപിൽ പേടിച്ച് വിറങ്ങലിച്ചു നിൽക്കുമ്പോൾ ഈ വിഷയങ്ങളെ കുറിച്ച് അല്പം അറിവ് നേടുന്നത് നല്ലതാണ്. ആട്ടെ, എന്തെഴുതി? ഞാൻ പരിസ്ഥിതിയെക്കുറിച്ച് എനിക്ക് അറിയാവുന്ന കാര്യങ്ങൾ വെച്ച് ഒരു ലേഖനമെഴുതി. ശരി എവിടെ നിന്റെ ലേഖനം. ഞാൻ വായിച്ചു കേൾപ്പിക്കാൻ അമ്മേ. ഇന്ന് പരിസ്ഥിതിക്ക് ഏറ്റവും വലിയ വെല്ലുവിളിയായി നിൽക്കുന്നത് പ്ലാസ്റ്റിക് തന്നെയാണ്. ഉപയോഗശേഷം മണ്ണിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മൂലം മണ്ണ് കൃഷിക്ക് അനുയോജ്യമല്ലാതെ യായിത്തീരുന്നു. ഈ പ്ലാസ്റ്റിക് ജലാശയത്തിലേക്ക് എത്തുകയും അതു കാരണം അവിടുത്തെ മീനുകളും മറ്റു ജീവജാലങ്ങളും നശിച്ചു പോവുകയും ചെയ്യുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നത് കൊണ്ടുള്ള ദൂഷ്യ വശങ്ങൾ കൂടി എഴുതാമായിരുന്നില്ലെ മോളെ? അതും ഞാൻ എഴുതിയിട്ടുണ്ട്. പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം കാൻസർ പോലുള്ള രോഗങ്ങൾക്കും കാരണമാകുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നതും പുഴയിലെ മണൽ വാരുന്നതും എല്ലാം പരിസ്ഥിതിക്ക് ദോഷം തന്നെയല്ലേ അമ്മേ. ആണോയെന്നോ? മരങ്ങൾ വെട്ടി നശിപ്പിക്കുന്നതും പുഴയിലെ മണൽ വാരുന്നതും മൂലം കാലാവസ്ഥ മാറ്റങ്ങൾക്ക് കാരണമാകുന്നു. നാം ഇപ്പോൾ അനുഭവിക്കുന്ന ഈ അധി കഠിനമായ ചൂടും കഴിഞ്ഞവർഷം നാം നേരിട്ട പ്രളയവുമൊക്കെ അതിന്റെ നേർക്കാഴ്ചകളാണ്. ഈ കൊറോണ കാലത്ത് പ്രകൃതിക്ക് കുറച്ച് ആശ്വാസം കിട്ടിയിരിക്കുകയാണ്, അല്ലേ അമ്മേ. മോള് പറഞ്ഞത് വളരെ ശരിയാണ്. ഇപ്പോൾ ലോക്ക് ഡൗൺ ആയിരിക്കുന്നതുകൊണ്ട് വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നതും ഫാക്ടറികളിൽ നിന്നും മറ്റും പുറന്തള്ളപ്പെടുന്ന വിഷവാതകങ്ങൾ കുറവായതു മൂലം പരിസ്ഥിതിക്ക് ഒരുപരിധിവരെ മലിനീകരണം കുറയ്ക്കാൻ സാധിച്ചു. കുന്നുകൾ ഇടിച്ചു നിരത്തുന്നതിനെപ്പറ്റി മോൾ ഒന്നും എഴുതിയിട്ടില്ലെ. അതും പ്രകൃതിക്ക് ദോഷം ആണോ അമ്മേ. പിന്നല്ലാതെ, കുന്നുകൾ ഇടിച്ചു നിരത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിലൂടെയും ചതുപ്പുനിലങ്ങൾ മണ്ണിട്ടുനികത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നതും ഒക്കെ പരിസ്ഥിതിക്ക് ദോഷമായ കാര്യങ്ങളാണ്. മോള് എഴുതിയത് നന്നായിട്ടുണ്ട്. അപ്പു എന്താണ് എഴുതിയിരിക്കുന്നത്. ഈ കൊറോണ സമയത്ത് നിങ്ങളെ ഇത്തരം നല്ല കാര്യങ്ങൾ ചെയ്യിപ്പിച്ച നിങ്ങളുടെ എല്ലാ ടീച്ചേഴ്‌സിനോടും മോളെ എന്റെ നന്ദി അറിയിക്കുമല്ലോ അല്ലേ. അയ്യോ എനിക്ക് അടുക്കളയിൽ ധാരാളം ജോലികൾ കിടക്കുന്നു. ഞാൻ അടുക്കളയിലേക്ക് പോകുന്നു. അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി. വാ ചേച്ചി നമുക്ക് പോയി നമ്മുടെ വർക്ക് കംപ്ലീറ്റ് ചെയ്യാം. അപ്പുവും മീനുവും അവരുടെ എഴുത്ത് പൂർത്തിയാക്കാനായി മുറിയിലേക്ക് പോയി.

എയ്ഞ്ചൽ മരിയ ജെ. വേണാട്ട്
7 B സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ