സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ

ദിനം ഒന്ന് (ആഗസ്റ്റ് 5 ) സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിചയപ്പെടൽ

സ്വതന്ത്ര വിജ്ഞാനോത്സവം : മുഴുവൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും ഓപ്പൺ സോഴ്സ് സോഫ്റ്റ് വേറുകൾ പരിചയപ്പെടുത്തി

ദിനം രണ്ട് (ആഗസ്റ്റ് 7 ) കളർ ഇന്ത്യ ഡിസ്പ്ലേ

ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഫ്രീഡം ഫെസ്റ്റ് ഫെസ്റ്റ് ഉദഘാടനം കളർ ഇന്ത്യ ഡിസ്പ്ലേ അവതരിപ്പിച്ചു നടത്തി .കുട്ടികൾ ത്രിവർണ്ണ ബലൂണുകളുമായി വി ആർ വൺ എന്ന ഡിസ്പ്ലേ അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. ത്രിവർണ്ണ ബലൂണുകൾ ഏന്തി കുട്ടികൾ അണിനിരന്നു. ത്രിവർണ്ണ പി റ്റി ഡിസ്പ്ലേയും നടന്നു. ത്രിവർണ്ണ ബലൂണുകൾ വീശി നമ്മൾ ഒന്നാണ് എന്ന സന്ദേശം കുട്ടികൾ ഡിസ്പ്ലേ രൂപത്തിൽ അവതരിപ്പിച്ചു. ജോയ്‌സ് സഖറിയാസ് , മാജി മാത്യു, തോമസ് കെ ജെ എന്നിവർ നേതൃത്വം നൽകി.

ദിനം മൂന്ന് (ആഗസ്റ്റ് 8 )മൾട്ടിമീഡിയ ക്വിസ്

ഫ്രീഡം ക്വിസ് എന്നപേരിൽ സ്വാതന്ത്രസമര ചരിത്ര ക്വിസ് നടത്തി.കുമാരി അർപ്പിത, ലിയാ മരിയ എന്നിവർ നേതൃത്വം നൽകി.

ദിനം നാല് (ആഗസ്റ്റ് 9 )ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം

ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ 28 കുട്ടികൾ പങ്കെടുത്തു .

ദിനം 5 (ആഗസ്റ്റ് 10 )സ്വതന്ത്ര വിജ്ഞാനോത്സവം സെമിനാർ

സ്വതന്ത്ര വിജ്ഞാനോത്സവം സെമിനാർ രക്ഷിതാക്കൾക്കും കുട്ടികൾക്കും. കുമാരി ആർദ്ര മരിയ , ആൻ റിനു എന്നിവർ ക്‌ളാസ്സുകൾ കൈകാര്യം ചെയ്തു.

ദിനം ആറ് (ആഗസ്റ്റ് 11 ) എക്സിബിഷൻ

ഒരാഴ്ചയായി നടന്നുവരുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രോഗ്രാം ചെയ്ത എട്ടോളം നിർമിത ബുദ്ധി ഉപകരണങ്ങൾ പ്രദർശിപ്പിച്ചു. ഡാൻസിങ് എൽ ഇ ഡി, റോബോട്ടിക് ഹെൻ, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ, ടിങ്കർ കാർഡ് സർക്യൂട്ട്, ചാറ്റ് ജി പി ടി, ഇലക്ട്രോണിക് ഡൈസ്, ലെമൺ സ്പൂൺ ഗെയിം, ഫേസ് ഡീറ്റെക്ടിങ് ഹാറ്റ് തുടങ്ങിയവ കുട്ടികൾ പ്രദർശനത്തിനെ ത്തിയവർക്ക് വിശദീകരിച്ചു. എരുവേശ്ശി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി റോബോട്ടിക് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സിബി മാത്യു ചടങ്ങിൽ അധ്യക്ഷനായിരുന്നു.സ്കൂൾ മാനേജർ ഫാ മാത്യു ഓലിക്കൽ പ്രോഗ്രാമിങ് ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ, ഗാന്ധി മെമ്മോറിയൽ യു പി സ്കൂൾ പ്രധാനാധ്യാപകൻ ബിജു കുരുമുട്ടം, പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു. ഗാന്ധി മെമ്മോറിയൽ യു പി സ്കൂളിലെ കുട്ടികൾ പ്രദർശനം കാണാനെത്തി. രക്ഷിതാക്കൾക്കുള്ള സ്വാതന്ത്ര വിജ്ഞനോത്സവ സെമിനാർ പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. ആർദ്ര മരിയ ഡാനിഷ് ,ആൻ റിനു ഷാജി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. അലൻ ബാബു, റിഥ്വിക്, റോയ്സ് സന്തോഷ്‌, ലിയാ മരിയ, അവിധാൻ, അമൽ ടോം, അർപ്പിത, ആൻലിയ ഡെന്നി, ജോസ്ന ഡോമിനിക്, അനുകൃഷ്ണ, റോസ്മേരി, ശ്രീനന്ദ, അലൻ ജോജോ, അശ്വിൻ, ഗൗതം തുടങ്ങിയ കുട്ടികളാണ് പ്രൊജക്ടുകൾ തയ്യാറാക്കിയത്. മജി മാത്യു, ജോയ്സ് സഖറിയാസ്, ആൽബിൻ സ്കറിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


പോസ്റ്റർ

Freedom Fest 2023 Video