സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കെ സി എസ് എൽ.

കേരള കാത്തലിക് സ്റ്റുഡൻസ് ലീഗ്.

വിശ്വാസം പഠനം സേവനം എന്ന മുദ്രാവാക്യത്തിലൂടെ ക്രിസ്തുവിലേക്ക് വളരുക എന്ന ലക്ഷ്യത്തോടെ 1917 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട വിദ്യാർത്ഥി പ്രസ്ഥാനം. കത്തോലിക്കാ വിദ്യാർഥികളുടെ വിശ്വാസ പരിശീലനത്തിന് വേദിയാണ് കെ സി എസ് എൽ. പഠനത്തോടൊപ്പം കുട്ടികളുടെ ആത്മീയത വളർത്തി അവരെ ഈശോയിലേക്ക് അടുപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ആധ്യാത്മികവും വൈജ്ഞാനികവും സാഹിത്യപരവും സേവനാത്മുഖവുമായ തലങ്ങളിൽ വിജയശ്രീലാളിതരായി കേരളത്തിനും ഭാരതത്തിനും ലോകത്തിനും നേതൃത്വം നൽകാൻ പ്രാപ്തിയുള്ള തലമുറയെ വാർത്തെടുക്കാൻ കെ സി എസ് എൽ പ്രസ്ഥാനത്തിലൂടെ സാധ്യമാകുന്നു.