സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ എന്ന കുരുതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന കുരുതി

എന്തിനായ് വന്നു നീ കൊറോണ എന്ന കുരുതിയെ,
മരണമായി വന്നു നീ നാടിനെ നീക്കിടാൻ
 സത്യമായ് താങ്ങിടും ഞങ്ങൾ തൻ നാടിനെ
വിട്ടിടില്ല നാടിനെ നിന്റെ ഓരോ കേളിക്കായ്
തുരത്തിടും ജയിച്ചിടും ശക്തിയായ് എന്നുമേ
മാറ്റിടും നേരിടും കൊറോണ എന്ന കോവിഡെ
അനുസരിക്കും ആദരിക്കും അധികാരികളെ സേവകരെ
 മനസ്സാൽ നേരാം സർവ്വൈശ്വര്യവും ആരോഗ്യത്തിൻ പ്രവർത്തകർക്കും
നന്ദിയാൽ തൂകിടാം പൂക്കളിൻ വൃഷ്ടിയെ ഒഴിവാക്കീടും
യാത്രകളെ പാലിച്ചീടും അകലത്തെ
അടിക്കടി കഴുകാം കൈകളെ
  ശീലിച്ചീടാം വ്യക്തി ശുചിത്വം
അണിഞ്ഞീടാം മുഖാവരണത്തെ
കീഴ്പ്പെടുത്താം കൊറോണയെ
 

അലീറ്റ റോസ് തോമസ്
3 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത