സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കുൾ പത്രം 2019-2020

2019-20 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 6 ന് വിപുലമായ ആഘോഷങ്ങളോടെ നടത്തപ്പെട്ടു.ഈ വർഷം എട്ടാം ക്ലാസിലേക്ക് കടന്നു വന്ന വിദ്യാർത്ഥികളെ ബാന്റ്മേളകളുടെ അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് സ്വീകരിച്ചാനയിച്ചു.ചടങ്ങുകൾക്ക് ബഹുമാനപ്പെട്ട മാനേജരച്ചൻ അഗസ്റ്റിൻ പുത്തൻപുര, പി .റ്റി .എ പ്രസിഡന്റ് ശ്രീ ഷാനവാസ്, വാർഡ് മെമ്പർ നജീബ് മണ്ണാർ,എച്ച്. എം മേഴ്സി ടീച്ചർ എന്നിവർ നേത്രത്വം നൽകി. പരിസ്ഥിതി ദിനാചരണം സമുചിതമായി നടത്തപ്പെട്ടു.മുഴുവൻ കുുട്ടികൾക്കും വൃക്ഷത്തെകൾ വിതരണം ചെയ്തു. ഉച്ചഭക്ഷണ പരിപാടി ഉദ്ഘാടനം ബഹുമാനപ്പെട്ട മാനേജരച്ചൻ നിർവഹിച്ചു.സ്ഥലം മാറിവന്ന പുതിയ അധ്യാപകരെ സ്വാഗതം ചെയ്തു. ഇരുപതാം തീയതി മുതൽ പത്താം ക്ലാസുകൾക്ക് പ്രത്യേകമായി മോണിങ്ങ് -ഈവനിങ്ങ് ക്ലാസുകൾ ആരംഭിച്ചു.

ക്ലാസ് പി.ടി.എ

പത്താം ക്ലാസിലെ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി ജൂലൈ പന്ത്രണ്ടിന് ക്ലാസ് പി.ടി.എ സംഘടിപ്പിച്ചു. എ പ്ലസ് ,നോൺ ഡി പ്ലസ് കുട്ടികൾക്ക് അധിക ക്ലാസുകൾ നൽകുവാൻ തീരുമാനിച്ചു.

ജൂലൈ 21-ചാന്ദ്ര ദിനാചരണം

ഈ വർഷം ചാന്ദ്ര ദിനാചരണ പ്രവർത്തനങ്ങൾ വിപുലമായി ആചരിച്ചു.അന്നു നടന്ന ചാന്ദ്ര ദിന ക്വിസ്സിൽ ആസ്ലിൻ ഗർവാസീസ്, ആസ്റ്റിൻ ഗർവാസീസ് എന്നിവർ സമ്മാനം നേടി.

ക്ലാസ് തല മത്സരത്തിൽ മുഴുവൻ സയൻസ് ക്ലബ് കുട്ടികളും പങ്കെടുത്തു.ചാന്ദ്രയാൻ‍ വിക്ഷേപണ ദൃശ്യങ്ങൾ കാണുന്നതിന് കുട്ടികൾക്ക് അവസരം നൽകി.കുട്ടികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു.

അഗസ്റ്റ് 15 -സ്വാതന്ത്രദിനാഘോഷം

കൃത്യം 8.45 ന് സ്കൂൾ അസംബ്ലി. ഹയർ സെക്കണ്ടറി പ്രിന്സിപ്പാൾ ശ്രീ മാർട്ടിൻ സാർ പതാക ഉയർത്തി സ്വാതന്ത്ര ദിനാഘോഷചടങ്ങുകൾക്ക് തുടക്കം കുറിച്ചു. സ്കൂൾ മാനേജർ

ഫാ. അഗസ്റ്റിൻ പുത്തൻപുര, എച്ച് .എം മേഴ്സി ടീച്ചർ, പി.ടി.എ ,എം.പി.ടി.എ അംഗങ്ങൾ ,വാർഡ് മെമ്പർ ശ്രി നജീബ് മണ്ണാർ, സ്കൂൾ ലീഡർ സിയ സജി എന്നിവർ പ്രസംഗിച്ചു.സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. മുഴുവൻ കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ഓണപ്പരീക്ഷ ആഗസ്റ്റ് 26 മുതൽ സെപ്റ്റമ്പർ 6 വരെ ഓണപ്പരീക്ഷ നടത്തപ്പെട്ടു.

എസ്.ജെ.എച്ച്.എസ്.എസ്.കല്ലോടി 2018

2018-19 വർഷത്തെ പ്രവേശനോത്സവം ഹെഡ്മിസ്ട്രസ് ശ്രീമതി.അന്നമ്മ എം.ആൻറണിയുടെ നേതൃത്വത്തിൽ റവ.ഫാദർ അഗസ്‌ത്യൻ പുത്തൻപുരയ്ക്കലിന്റെ കാർമ്മികത്വത്തിൽ നടത്തി.അകാലത്തിൽ കല്ലോടി കുടുംബത്തെ അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ തങ്കച്ചൻ സാറിനെ അനുസ്മരിച്ച് സെബാസ്റ്റ്യൻ സാർ പ്രസംഗിച്ച‌ു.

മറക്കാത്ത മരിക്കാത്ത ഓർമ്മകള‌ുമായി..

പരിസ്ഥിതി ദിനം ആചരിച്ചു'

കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതീ ദിനം ആചരിച്ചു.മുഖ്യ അഥിതി ചെറുമയൽ രാമൻ ഉദ്ഘാടനം ചെയതു. വളരെ വ്യത്യസ്തവും രസകരവുമായ രീതിയിൽ ചക്ക മുറിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.തുടർന്ന് കുട്ടികൾക്ക് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാകുന്ന വിധത്തിൽ പ്രഭാഷണം നടത്തി.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കൂളും പരിസരവും ശുചീകരിച്ചു. പരിസ്ഥിതി ക്ലബിന്റെ കൺവീനറായ ഫിലിപ്പ് ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചു

കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പ്രദാത ഭക്ഷണ പരിപാടി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് മേഴ്സി ടീച്ചർ ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് ഷാനവാസ് അവർകൾ ആശംസ അർപ്പിച്ച് സംസാരിച്ചു.

പ്രദാതഭക്ഷണം ഉദ്ഘാടനം

നമ്മളും ഹൈടെക്

കല്ലോടി സെന്റ് ജോസഫ്സ്സ് ഹൈസ്കൂൾ ഹൈടെക് പദവിയിലേക്ക്. കുട്ടികളുടെ സമഗ്രമായ പ0ന പ്രവർത്തനങ്ങൾക്ക് ഉതകുന്ന തരത്തിൽ കല്ലോടി സ്കൂളിലെഎല്ലാ ക്ലാസ് മുറികളും സ്മാർട്ടാക്കി മാറ്റിയിരിക്കുന്നു. കാലഘട്ടത്തിന് അനുയോജ്യമായ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്നതിൽ ഹൈടെക് ക്ലാസ് റൂമുകളുടെ പങ്ക് വലുതാണ്. ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഉഷാ വിജയൻ നിർവഹിച്ചു.മാനേജർ അഗസറ്റ്യൻ പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചു.മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ഡോളി എം.സി, യു.പി.സ്കൂൾ എച്ച് എം. ശ്രീ.ബെന്നി ആന്റണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.


സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്

കല്ലോടി ഹൈസ്കൂളിൽ 2018-19 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് 31 ന് ശ്രീമതി. അന്നക്കുട്ടി എം.ജെ യുടെ നേതൃത്വത്തിൽ കാര്യക്ഷമമായി നടത്തി.കുമാരി. സനിഗ ജോസഫിനെ സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു. പാർലമെന്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ പരിസര ശുചീകരണം നടത്തി.

പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ
സ്കൂൾ ലീഡർ സനി ഗ

ശാസ്ത്രമേള

2018-19 വർഷത്തെ സ്കൂൾ തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐ.റ്റി മേള സെപ്റ്റംബർ ഒന്നാം തിയതി നടത്തി. കുട്ടികൾ വളരെ താൽപര്യ പൂർവ്വം പങ്കെടുത്തു.ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹരായവരെ അനുമോദിച്ചു.തുടർ പരിശീലനങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനിച്ചു.

സ്കൂൾ ശാസ്ത്രമേള

ദുരിതാശ്വാസപ്രവർത്തനങ്ങൾ

പ്രളയം ദുരിതം വിതച്ച കാലത്ത് കല്ലോടി സ്‌കൂളിലെ അദ്ധ്യാപകരും, രക്ഷകർത്താക്കളും എൻ എസ് എസ് ,സ്കൗട്ട് വിദ്യാർഥികളും കൈ മെയ് മറന്ന് രക്ഷാപ്രവർത്തനത്തിന് സഹകരിച്ചു. പ്രളയത്തെ തുടർന്ന് ദുരിതബാധിതരായ കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ കല്ലോടി സ്കൂളിലെ പി.റ്റി.എ.പ്രസിഡണ്ടും മുട്ടിൽ WM0 കോളേജിലെ കൗൺസിലറുമായ ഷാനവാസ് അവർകളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കൗൺസിലിങ് നടത്തി. ഗവൺമെന്റ് തലത്തിലും സ്കൂൾ തലത്തിലും ശേഖരിച്ച സാധന സാമഗ്രികൾ അർഹരായ കുട്ടികൾക്ക് വിതരണം ചെയ്തു.

പഠന മികവിൽ : ഫിസിക്സിൽ പി.എച്ച്.ഡി.

കല്ലോടി സ്കൂളിലെ അധ്യാപികയായ ഗോൾഡ ലൂയിസ് ഫിസിക്സിൽ പി.എച്ച്.ഡി. നേടി.

പഠന വീട്

കല്ലോടി ഹൈസ്കൂളിലെ കുട്ടികളുടെ പoനപ്രവർത്തങ്ങൾ കൂടുതൽ ഫലപ്രദമായി നടത്തുന്നതിനും

അക്ഷരാഭ്യാസം നൽകുന്നതിനുമായി പുതുശ്ശേരിക്കുന്ന് കോളനിയിലും upകാരക്കുനിയിലും പഠന വീട് ഉദ്ഘാടനം ചെയ്തു

അദ്ധ്യാപക ദിനം അവിസ്മരണീയമാക്കി പൂർവ്വ വിദ്യാർത്ഥികൾ

ഈ വർഷത്തെ അദ്ധ്യാപക ദിനം അപ്രതീക്ഷിതമായെത്തിയ പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിധ്യം കൊണ്ട് അവിസ്മരണീയമായി.സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ.അഗസ്റ്റ്യൻ പുത്തൻപുരയിൽ, പി.റ്റി.എ പ്രസിഡണ്ട് ഷാനവാസ് അവർകൾ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ആശംസകളർപ്പിച്ചു

നന്ദി അർപ്പിച്ച് സെബാസ്റ്യൻ സാർ

സ്കൂൾ കലോൽസവം

2018-19 വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ ഏഴ്, എട്ട് തിയതികളിൽ നടത്തി. ഫാ.ജി.കെ.എം. എച്ച്.എസ് .എസ് പ്രധാന അധ്യാപകനായ ശ്രീ.ഷാജു പി.എ ഉദ്ഘാടനം നിർവഹിച്ചു.പി റ്റി എ പ്രസിഡന്റ്, ന ജീബ് സാർ എന്നിവരുടെ ഗസലുകൾ മേളക്ക് തിളക്കം കൂട്ടി. .ഭിന്ന ശേഷിയുള്ള ആൻ തെരേസ എന്ന കുട്ടിയുടെ ഗാനം എല്ലാവരുടേയും കണ്ണുകളെ ഈറനണിയിച്ചു.

ആൻ തെരേസ



സേവനദിനം(2/10/2018)

ഗാന്ധിജിയുടെ നൂറ്റി അൻപതാം ജന്മദിനത്തിൽ കല്ലോടി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഹെഡ്മിസ്ട്രസ്, അധ്യാപകർ, സ്കൗട്ട് ആൻറ് ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മാനേജരുടെ സാന്നിധ്യം കുട്ടികൾക്ക് ഉണർവേകി. നല്ലൊരു ഉച്ച ദക്ഷണവും കുട്ടികൾക്കായി ക്രമീകരിച്ചിരുന്നു. പരിസര ശുചിത്വത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യമാവാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകമാണ്.

left/ലഘുചിത്രം

left/200px/ലഘുചിത്രം


നേട്ടം

മാനന്തവാടി: സബ് ജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയ മാത്തമാറ്റിക്സ് ഐറ്റി മേളയിൽ കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂൾ മികച്ച നേട്ടം കൈവരിച്ചു. സോഷ്യൽ സയൻസ്, ഐ.റ്റി മേളകളിൽ ഓവറോൾ ചാമ്പ്യന്മാരായി.മാത്തമാറ്റിക്സ്, സയൻസ്, പ്രവൃത്തി പരിചയമേളകളിലും മികച്ച വിജയം നേടി.

പാസ്സ് വേഡ് ക്യാമ്പ്

ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട കുട്ടികൾക്കായി പാസ്സ് വേഡ് ക്യാമ്പ് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്ക് സമഗ്രമായ വ്യക്തിത്വ വികസനത്തിനുതകുന്ന തരത്തിൽ വ്യത്യസ്തങ്ങളായ ക്ലാസ്സുകൾ കൊണ്ട് സമ്പന്നമായിരുന്നു ക്ലാസ്സുകൾ. ക്യാമ്പിനോടനുബന്ധിച്ചു നടത്തിയ ക്യാമ്പ് ഫയർ കുട്ടികളിൽ പലർക്കും പുതിയൊരനുഭവമായിരുന്നു.

വിദ്യാരംഗം - സർഗോത്സവം ഉപജില്ലാ വിജയികൾ

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാരംഗവുമായി സഹകരിച്ച് ജില്ലാതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം സെന്റ് ജോസഫ്സ് എച്ച് എസ് എസ് കല്ലോടിയിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ജിസ്പോൾ വിൽസൺ കരസ്ഥമാക്കി.

ബഷീർ ദിനാചരണം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ബഷീർ ദിനാചരണം നടത്തി.

"sjhss"

ഫോട്ടോൺ ഓഫ് ദി ഡേ

സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ "photons of the day" എന്ന പരിപാടി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ഡോളി ടീച്ചർ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബിന്റെ കൺവീനറായ സ്മിത ടീച്ചറാണ് നേതൃത്വം നൽകിയത്.


സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ചാന്ദ്രദിനാഘോഷം നടത്തി. ചാന്ദ്രദിനപതിപ്പ്, ചാന്ദ്രദിനക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ക്വിസ് മത്സത്തിൽ നവനീത് ജിജി ഒന്നാം സ്ഥാനവും സാനിയ ജോൺ രണ്ടാം സ്ഥാനവും ആൻഡ്രിയ അന്ന അലക്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ചാന്ദ്രദിന ക്വിസ്

സ്കൂൾ കലോത്സവം

ഈ വർഷത്തെ സ്കൂൾ കലോത്സവം ആഗസ്ത് 10,11 തീയതികളിൽ കലോത്സവ കൺവീനറായ ബിനു സാറിന്റെ നേതൃത്വത്തിൽ വർണാഭമായി ഭമായികൊണ്ടാടി.റവ.ഫാദർഅഗസ്റ്റ്യൻപുത്തൻപുരയ്ക്കൽ(സ്കൂൾ മാനേജർ) ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ജോർജ് പടകൂട്ടിൽ, വൈസ് പ്രസിഡന്റ് ഷാനവാസ് എന്നിവരുടെ സാന്നിധ്യം ചടങ്ങിന് ഉണർവേകി.

കർഷകദിനാചരണം

ഉറുദു ക്ലബ്, സ്കൌട്ട് ആന്റ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ ചിങ്ങം ഒന്നിന് കർഷകദിനാചരണം സമുചിതമായി നടത്തി.

നജീബ് സാറിന്റെയും ഷാജി സാറിന്റെയും നേതൃത്വത്തിൽ എടവക ഗ്രാമ പഞ്ചായത്തിലെ ചേമ്പിലോട്ട് വയലിലേക്ക് കുട്ടികളെ കൊണ്ടു പോയി ഞാറു നടുന്നത് കാണിച്ചു കൊടുക്കുകയും അതിൽ പങ്കെടുത്തു കാര്യങ്ങൾ മനസിലാക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികൾക്ക് ഇത് തികച്ചും പുതിയ അനുഭവമായിരുന്നു. ആദ്യം പാടത്തേക്കിറങ്ങാൻ ചിലർക്കല്പം മടിയുണ്ടായിരുന്നുവെങ്കിലും പിന്നീട് വളരെയധികം ഉൽസാഹത്തോടെ ആർപ്പുവിളികളോടെ കുട്ടികൾ ഞാറു നടുന്നതാണ് കാണാൻ കഴിഞ്ഞത്. കൃഷിയോടുള്ള കുട്ടികളുടെ മനോഭാവത്തിൽ മാറ്റം വരുത്തി കൃഷിയോട് ആഭിമുഖ്യം വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

ഗാന്ധി ജയന്തി

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഗൈഡ്സിന്റ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

"ഗാന്ധിജയന്തി"