സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/സ്കൂൾ പുനരുദ്ധാരണം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പുനരുദ്ധാരണം  ധ്രുതഗതിയിൽ

ഏകദേശം 131 വർഷത്തോളമായി വാക്കാട് പ്രദേശത്ത് ആകമാനം അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ടിരിക്കുന്ന, വിദ്യാലയ മുത്തശ്ശി ആയ കാട്ടാമ്പാക്ക് സി. എം. എസ്. യു. പി. സ്കൂൾ, ഈ നാളുകളിൽ അതിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. മേൽക്കൂര മാറ്റുന്നതിനുള്ള പണികൾ പൂർത്തിയായി. പ്രീ പ്രൈമറി ബിൽഡിങ് നവീകരണം, പെയിന്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മാനേജ്മെന്റ്, അധ്യാപകർ,മാതാപിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ,അഭ്യുദയകാംഷികൾ തുടങ്ങി എല്ലാവരുടെയും നിസ്വാർത്ഥമായ സഹകരണത്തോടെ നവീകരണ പ്രവർത്തനങ്ങൾ ഊർജിതമായിക്കൊണ്ടിരിക്കുന്നു.