സിഎംഎസ് എൽപിഎസ് മുട്ടമ്പലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

കോട്ടയം ജില്ലയിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം സെന്റ് മാർക്സ് സി എസ്  ഐ ദൈവാലയത്തിനടുത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രാഥമിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1876 -ൽ സി എം എസ് മിഷനറിയായ ഹെൻട്രി  ബേക്കർ ജൂനിയറിന്റെ ചുമതലയിൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.

                                        കേരളത്തിലെ വിദ്യാഭ്യാസ പശ്ചാത്തലം പരിതാപകരമായിരുന്ന ആ കാലത്തു എല്ലാ  ജാതി മതസ്ഥർക്കും ഈ വിദ്യാലയത്തിൽ പ്രവേശനം കൊടുത്തിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു  പോയിട്ടുള്ള  വിദ്യാർത്ഥികളിൽ ഒരു നല്ല പങ്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട് .സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിലുള്ള കുട്ടികളാണ് അന്നും ഇന്നും പഠിച്ചുകൊണ്ടിരിക്കുന്നത് .