സംവാദം:എ എൽ പി എസ് കൊറ്റനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

കൊറ്റനെല്ലൂർ എ എൽ പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 75-ാംവാർഷികത്തോടനുബന്ധിച്ചുള്ള സ്വാതന്ത്യത്തിന്റെ അമൃതമഹോത്സവം പരിപാടികൾ 2022 ആഗസ്റ്റ് 10 ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട വാർ മെമ്പർ ശ്രീ. യൂസഫ് കൊടകരപറമ്പിൽ അവർകൾ വെണ്മയുടെ കാൻവാസിൽ സ്വാതന്ത്യത്തിന്റെ കയ്യൊപ്പു പതിച്ച് ഉദ്ഘാടനം ചെയ്തു. 104 വിദ്യാർത്ഥികളും 7 അധ്യാപകരും PTA MPTA അംഗങ്ങൾ, സംസ്ക്കാരിക പ്രവർത്തകർ എന്നിവരും കയ്യൊപ്പു പതിപ്പിച്ചു.

ആഗസ്ത് 11 ന് വിദ്യാലയത്തിൽ പി.ടി.എ പ്രസിഡന്റ് മീര അജിത്ത് "ഗാന്ധിമരം നട്ടു, ആസ്റ്റ് 12 ന് രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലാലി കെ എസ് ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖം' വായിച്ചു. വിദ്യാർത്ഥികൾ PTA MPTA അംഗങ്ങൾ, അധ്യാപകർ നാട്ടുകാർ എന്നിവർ ഏറ്റുവായിച്ചു. ഹർ ഘർ തിരംഗയുടെ ഭാഗമായി എല്ലാ വീടുകളിലും 13-ാം തീയതി രാവിലെ ദേശീയപതാക ഉയർത്തുന്ന തിനായി കുടുംബശ്രീയിൽ നിന്ന് പതാക വാങ്ങി വിതരണം ചെയ്യുകയും വീടുകളിൽ ഉയർത്തുകയും ചെയ്തു. സ്കൂളിലും ആഗസ്റ്റ് 15 ന് സ്വാതന്ത്യദിനത്തിൽ രാവിലെ 9മണിക്ക് സ്കൂൾ അങ്കണത്തിൽ പി ടി എ എം പി ടി എ അംഗങ്ങൾ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ പൂർവ്വ വിദ്യാർത്ഥികൾ നാട്ടുകാർ, അധ്യാപകർ എന്നിവ രുടെ സാന്നിധ്യത്തിൽ പ്രധാന അധ്യാപിക പതാക ഉയർത്തി കടികളു ടെ കലാപരിപാടികൾ ഉണ്ടായിരുന്നു . എ അംഗങ്ങളും ദേശ ഭക്തിഗാനം പാടുകയുണ്ടായി . സ്കൂളിനു ചുറ്റുമായി റാലി നടത്തി . മത്സര ത്തിൽ സമ്മാനർഹർക്ക് പുസ്തകം സമ്മാനമായി നൽകി. കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. പ്രദേശത്തെ പുതിയ ഫുട്ബോൾ അക്കാദമിയുടെ ജേഴ്സി ലോഞ്ചിംഗ് സ്കൂളിൽ വച്ച് അന്നേ ദിവസം നടത്തി. ഈ സ്കൂളിലെ 15 കുട്ടികൾ ഈ അക്കാദമിയിൽ ഫുട്ബോൾ പരിശീലിക്കുന്നുണ്ട്. സന്തോഷംഫി ഫുട്ബോൾ മുൻ പരിശീലകൻ ശ്രീ പീതാംബരൻ സാറായിരുന്നു ഉദ്ഘാടന ക‍ർമ്മം നിർവ്വഹിച്ചത്.