ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ലോകമിതു കാണുന്നു
ലോകമിതു കാണുന്നു
കാണുന്നു നമ്മൾ തൻ കേരളത്തെ .
വന്നൂ പ്രളയം, കൊടുങ്കാറ്റായ് ഓഖിയും
നിപ്പയും കൂട്ടിനായ് | ഡെങ്കിപ്പനി
താങ്ങിനിർത്തി നമ്മളീ കൊച്ചു നാടിനെ അതിജീവനത്തിൻ്റെ പാതയിലായ് .
അന്നാളിൽ കേൾക്കുന്നു വൈറസു വ്യാപനം മരണമുഖത്തു പകക്കും മനുഷ്യനെ....
കൊറോണയെന്നോ Covid - 19 എന്നൊക്കെ പേരുകൾ മാറി വരുന്ന കണ്ടു.
അറിഞ്ഞു നാമെങ്കിലും ചിന്തിച്ചതേയില്ല
വന്നിടുമീ ദുഷ്ടൻ നമുക്കിടയിലേക്കും.
തന്നൂ നമുക്കായ് കനത്ത നിർദ്ദേശങ്ങൾ
ഉടനേ വന്നെത്തി
ലോക് ഡൗണും.
അനുകരിച്ചീടാൻ ശ്രമിക്കുന്ന
പാശ്ചാത്യ ശീലങ്ങൾ പാടേ ഉപേക്ഷിച്ചു വന്ദനം
കൈക്കൂപ്പലിൽ മാത്രമാക്കി നമ്മൾ
മുത്തശ്ശി കഥയിൽ നാം കേട്ടറിഞ്ഞുള്ളൊരാ
കിണ്ടിയും വെള്ളവും വീടിൻ മുന്നിലെത്തി,
കഴുകി നാം ഹസ്തങ്ങൾ
മാസ്കും ധരിച്ചു ശ്രദ്ധാലുവായി.
നാടിനെ രക്ഷിക്കാൻ രാപ്പകലില്ലാതെ,
അദ്ധ്വാനിച്ചിടും ആരോഗ്യ സേന
പുറത്തുള്ള കാഴ്ചകൾ ആസ്വദിച്ചീടാൻ കുറുമ്പുമായ് ഒരു കൂട്ടർ വിലസിടുമ്പോൾ,
നമ്മുടെ പോലീസും രാപ്പകലില്ലാതെ നെട്ടോട്ടമോടുന്നു നാടിനായി.
ഫലങ്ങളെല്ലാം നെഗറ്റീവായ് മാറുവാൻ ദിനരാത്രം നമ്മൾ കാത്തിരുന്നു.
വ്യക്തി ശുചിത്വവും നാടിൻ്റെ വൃത്തിയും എന്നാളും നമ്മൾക്ക് ശീലമാക്കാം.
നല്ലൊരു നാളേക്കായ് കാതോർത്തിടാം നല്ലൊരു നാടിനായ് യത്നിച്ചിടാം....
 

കാർത്തിക
7 A ശബരി എച് എസ് എസ് പള്ളിക്കുറുപ്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത