വർഗ്ഗം:മികവുകൾ 2022-23

Schoolwiki സംരംഭത്തിൽ നിന്ന്


പ്രവേശനോത്സവം









പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വിവിധ ക്ലബുകളുടേയും, NCC , JRC, SPC-യുടേയും ആഭിമുഖ്യത്തിൽ നടന്ന വിവിധ പ്രവർത്തനങ്ങൾ .






മില്ലറ്റ് കൃഷി

എക്കോ ക്ലബിന്റെയും , കൃഷി പാഠത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ മില്ലറ്റ് കൃഷിയുടെ വിളവെടുപ്പ് ബഹു: MLA ശ്രീ. D.K. മുരളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ശൈലജ രാജീവന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നു.



അന്തർദേശീയ യോഗ ദിനം


ഇന്ന് (21-06-23 ബുധൻ) അന്തർദേശീയ യോഗ ദിനത്തിൽ നമ്മുടെ SKV HS- ൽ നടന്ന യോഗ ദിനാചരണം.








ജ്വലിതം 2023


ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കേരള മദ്യനിരോധന സമിതിയുടെ ലഹരി വിരുദ്ധ ദിനം തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നന്ദിയോട് SKV HSS -ൽ നടന്നു. പ്രസ്തുത പരിപാടിയിൽ ലഹരി വിരുദ്ധ പ്രഭാഷണവും , ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.








ശിശുദിനം

ശിശുദിനത്തിന്റെ ഭാഗമായി യു.പി വിഭാഗം കുട്ടികൾ നടത്തിയ സ്പെഷ്യൽ അസംബ്ലിയും ശിശുദിന റാലിയും .

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റാണി ടീച്ചർ,പിടിഎ പ്രസിഡൻറ് ശ്രീ S.ബിനു, സീനിയർ അധ്യാപകൻ ശ്രീ M R രാജു, സ്റ്റാഫ് സെക്രട്ടറി ശ്രീ V.S പ്രദീപ് എന്നിവർ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി.





സ്വാതന്ത്ര്യദിനo

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9 മണിക്ക് പതാക ഉയർത്തുകയും, NCC , SPC എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരേഡും നടന്നു. വിവിധ ക്ലബു കളുടെ ആഭിമുഖ്യത്തിൽ അസംബ്ലിയും നടത്തുകയുണ്ടായി. PTA പ്രസിഡന്റ് ശ്രീ. ബിനുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ജയലത ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ HM റാണി ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് പകർന്നു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ശ്രീ. ലാൽ പേരയം അവതരിപ്പിച്ച കൃഷി പ്രമേയം ആക്കിയുള്ള ഏകാംഗ നാടകവും അവതരിപ്പിക്കുകയുണ്ടായി. SKVHSS - ലെ പൂർവ്വ വിദ്യാർത്ഥിയായ നമ്മുടെ നാട്ടിലെ കർഷകനായ ശ്രീ. ബാലകൃഷ്ണൻ നായരെ ആദരിക്കുകയും ചെയ്തു.

ന്യൂസ് പേപ്പർ ചലഞ്ച്

ന്യൂസ് പേപ്പർ ചലഞ്ച് വഴി നമ്മുടെ കുട്ടികളുടെ ശ്രമഫലമായി എസ്.കെ.വി.എച്ച് എസ് എസിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാൻ കഴിഞ്ഞതും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിനും , സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനത്തിനും ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ.വി. ശിവൻകുട്ടി അദ്ദേഹത്തെ നമ്മുടെ സ്കൂളിൽ കൊണ്ടുവരാൻ കഴിഞ്ഞതും മഹനീയമായി കരുതുന്നു .

കേരളപ്പിറവി ദിനം

ഇന്ന് കേരളപ്പിറവി ദിനത്തിൽ നമ്മുടെ സ്കൂളിൽ നടന്ന മലയാള ദിനാഘോഷവും റാലിയും.








റാലിയും.








ക്വിസ് മത്സര ജേതാക്കൾ






സ്കൂൾ വാർഷികം



പകരുമാർദ്രമാം സ്നേഹഗീതം

എൻ്റെ പ്രിയപ്പെട്ട ഗുരുനാഥർ എൻ്റെ അക്ഷരങ്ങൾക്ക് കരുത്തുപകരുന്നവർ,എൻ്റെ വാക്കുകളെ, നിരന്തരമായ വായനയെന്ന ഉലയിലൂതി പതം വരുത്താൻ കൂട്ടിരിക്കുന്നവർ ഇന്നവരെനിക്കൊരുക്കിയ അപ്രതീക്ഷിതമായ ഈ സ്നേഹ സമ്മാനത്തിന്, ഹൃദയ മഷിയിലിറ്റിച്ചൊരു വാക്ക് സ്നേഹം എല്ലാ പ്രിയപ്പെട്ട അധ്യാപകരോടുo.




കൗൺസിലിംഗ്

എസ്.കെ.വി.എച്ച്.എസ്.എസിലെ ടീൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായുള്ള കൗൺസിലിംഗ് ക്ലാസ് Dr. അമർ ഫെറ്റ്ലെ നയിക്കുന്നു.




രക്തസാക്ഷി ദിനം.

30/01/2024 ചൊവ്വ.

രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് UP വിഭാഗം കുട്ടികൾ നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ സീനിയർ അധ്യാപകനായ രാജു സാർ, സ്റ്റാഫ് സെക്രട്ടറി ആയ പ്രദീപ് സാർ തുടങ്ങിയവർ ഗാന്ധി സന്ദേശങ്ങളുടെ ആധുനിക കാലത്തെ പ്രസക്തിയെ കുറിച്ച് വിവരിക്കുകയും , അധ്യാപകരും കുട്ടികളും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.








ഗാന്ധി ജയന്തി ദിനാഘോഷം.

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളും പരിസരവും കുട്ടികൾ അധ്യാപകരോടും , PTA പ്രതിനിധികളോടുമൊപ്പം വൃത്തിയാക്കുന്നു.






വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടിക

പാലോട് സബ് ജില്ലയിൽ സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം നേടിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനി  കൃഷ്ണ ബാല. എസ്.കെ.വി എച്ച്.എസ്.എസ്. നന്ദിയോട്.









"മികവുകൾ 2022-23" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"മികവുകൾ 2022-23" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.

"https://schoolwiki.in/index.php?title=വർഗ്ഗം:മികവുകൾ_2022-23&oldid=2368206" എന്ന താളിൽനിന്ന് ശേഖരിച്ചത്