വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/'''മറ്റുപദ്ധതികൾ'''

Schoolwiki സംരംഭത്തിൽ നിന്ന്

എസ് എസ് കെ എൽ ഇ എ പി

എസ് എസ് കെ എൽ ഇ എ പി എന്നത് കേരളത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്, പ്രാഥമികമായി എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സമഗ്രമായ പ്രൊഫൈലിങ്ങും മാർഗ്ഗനിർദ്ദേശ പദ്ധതിയുമാണ്, ഇത് വർഷങ്ങളായി അവരുടെ വളർച്ചയെ നിരീക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നു. ഇത് ദ്വിഭാഷാ (ഇംഗ്ലീഷും മലയാളവും) ഓൺലൈൻ മൂല്യനിർണ്ണയമാണ് മൂന്ന് വർഷം തുടർച്ചയായി വഴികാട്ടി, വിദ്യാർത്ഥികളുടെ അഭിരുചി, താൽപ്പര്യം, വ്യക്തിത്വ സവിശേഷതകൾ എന്നിവ വിലയിരുത്തപ്പെടുന്നു. ശക്തികൾ തിരിച്ചറിയുകയും ഫീഡ്‌ബാക്ക് നൽകുകയും ചെയ്യും.

ബാലരാമപുരം ബി ആർ സി അസാപ്പ് മായി ചേർന്ന് സംഘടിപ്പിച്ച ഓൺലൈൻ മൂല്യനിർണയം 05/03/2024 ബുധനാഴ്ച സ്കൂളിൽ നടന്നു. എട്ടാം ക്ലാസിലെ 50 കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ പ്രൊഫൈൽ തയ്യാറാക്കി

ശ്രദ്ധ പദ്ധതി

പഠനപിന്നാക്കാവസ്ഥ നിൽക്കുന്ന വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് തന്നെ 2017-18 വർഷംതുടങ്ങിയപദ്ധതിയാണ് 'ശ്രദ്ധ'.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജൻസികൾക്ക് കീഴിൽ വരുന്ന അക്കാദമിക പ്രവർത്തനങ്ങൾ എല്ലാം തന്നെ ഒരു കുടക്കീഴിൽ “ശ്രദ്ധ” എന്ന പദ്ധതിയായി നടത്തുന്നു.

മലയാളത്തിളക്കം

അടിസ്ഥാനമായി ഭാഷാശേഷി ലഭിക്കാത്ത കുട്ടികൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. മാതൃഭാഷാ പഠന നിലവാരത്തിൽ കേരളത്തിന്റെ സ്ഥാനം ശരാശരിക്ക് മുകളിലാണെങ്കിലും ഒരു ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രയാസം നേരിടുന്നുണ്ട്. 2017-18ക്ലാസ്സുകളിൽ ഈ പദ്ധതി യുപി വിഭാഗത്തിലും 18-19 കാലയളവിൽ ഹൈസ്കൂളിലേയ്ക്കും വിജയകരമായി നടപ്പിലാക്കുകയുണ്ടായി. ഭാഷാ പഠനത്തിനായി പുതിയ കണ്ടെത്തെലുകളുടെ വെളിച്ചത്തിൽ ബോധപരമായ ഒരു അന്യേഷണമാണ് മലയാളത്തിക്കത്തിലൂടെ നടത്തിയത്. ബി ആ൪ സി തലത്തിൽ പരിശീലനം ലഭിച്ച അധ്യാപക൪ കുട്ടികൾക്ക് പരശീലനം നൽകി. കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത്, പൊരുത്തപ്പെടൽ, തിരുത്തിയെഴുത്ത് എന്ന രീതിയാണ് മലയളത്തിളക്കത്തിന്റെ സമീപനരീതിയായത്.