വി.എസ്.യു.പി.എസ് ചിറക്കടവ്/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇങ്ങനെയും ഒരു അവധിക്കാലം

കഴിഞ്ഞ വർഷം അവധിക്ക് രാമക്കൽമേട്ടിൽ ടൂർ പോയിരുന്നു. ഈ വർഷവും എവിടെയെങ്കിലും യാത്ര പോകാമെന്ന് അമ്മ പറഞ്ഞിരുന്നു.വളരെ സന്തോഷിച്ച് ഇരിക്കുവായിരുന്നു. അപ്പോഴാണ് ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ്- 19 എന്ന മഹാമാരി നമ്മുടെ രാജ്യത്തും എത്തിപ്പെട്ടത്. പരിക്ഷകൾ പോലും നടന്നില്ല. സ്കുളുകൾ നേരത്തെ പൂട്ടി. എല്ലാം വിജനമായി.രാജ്യം ലോക് ഡൗണിലേക്ക് പോയി. പിന്നെ എല്ലാവരുടെയും രക്ഷയെ കരുതിയാണല്ലോ നമ്മളോട് വീട്ടിലിരിക്കാൻ അധികാരികൾ പറയുന്നത്.ഇതിൽ നിന്നും രക്ഷ നേടാൻ കൈകൾ സോപ്പ് ഉപയോഗിച്ച് സമയമെടുത്ത് കഴുകണം പിന്നെ സാമൂഹിക അകലവും നമ്മൾ പാലിക്കണം.ഈ കുറച്ച് കാലം നമ്മളോട് വീട്ടിലിരിക്കാൻ പറയുന്നത് ഏറെക്കാലം സന്തോഷത്തോടെ കഴിയാനാണല്ലോ എന്നോർത്ത് സമാധാനിക്കാം.വൈറസിനോട് പൊരുതുന്ന നമ്മുടെ സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും പോലീസുകാരെയും അഭിനന്ദിക്കാം. അവർക്കു വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം. നല്ലൊരു നാളേക്കായി.

ശിവഗംഗ പി.പി
6A വി.എസ്.യു.പി.എസ് ചിറക്കടവ്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം