ലോകത്തെ വിഴുങ്ങിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്

ദൈവത്തിൻറെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടായ മഹാ പേമാരി ആയിരുന്നു ഈ കഴിഞ്ഞു പോയ പ്രളയം .നമുക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരനുഭവം തന്നെയാണ് പ്രളയം.അത്രയും നാള് നാം സമ്പാദിച്ചതെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി .നമ്മുടെ കേരളത്തിനെ ഈ മഹാപ്രളയം വിഴുങ്ങിയപ്പോള് നാമെല്ലാവരും ഒറ്റകെട്ടായി അതിനെ മറികടന്നു .പിന്നീട നമ്മുടെ കേരളത്തെ ഭയപ്പെടുത്തിയ ഒരു വൈറസ് ആയിരുന്നു നിപ്പ ഒരുപാട് ജീവൻ എടുത്തു ആ വൈറസ് നമ്മെ ഭയപ്പെടുത്തി .പക്ഷെ അതിലൊന്നും തോറ്റുകൊടുക്കാതെ ഒരുമിച്ചു നാം അതിനെയും അതിജീവിച്ചു .ഇപ്പോൾ ഈ ലോകം മുഴുവൻ പ്രാർത്ഥനയിലാണ് ഈ ലോകത്തിനെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കൊറോണ (കോവിഡ് 19) എന്ന വൈറസ് .ഓരോ ദിവസം കഴിയുന്തോറും മരണങ്ങളുടെ എണ്ണം കൂടി വരികയാണ് ലോകത്താകമാനം .ഇപ്പോൾ ലോകം മുഴുവനുള്ള എല്ലാ ആരാധനാലയങ്ങളും അടച്ചിട്ടിരിക്കുകയാണ് .ഉത്സവങ്ങളില്ല ,ആഘോഷങ്ങളില്ല ,ആൾക്കൂട്ടങ്ങളില്ല ,ഇതെല്ലം ദൈവം നമുക്ക് തരുന്ന ഓരോ പരീക്ഷണങ്ങൾ ആണ് ,ദൈവം നമുക്ക് പഠിപ്പിച്ചു തരുന്ന ഓരോ പാഠങ്ങൾ ആണ് .ഇതിനെയും നമുക്ക് ഒരുമിച്ചു ഒറ്റകെട്ടായി അതിജീവിക്കാം നമുക്ക് ദൈവത്തോട് ഒരുമിച്ചു പ്രാർത്ഥിക്കാം .നിപ്പയെയും പ്രളയത്തെയും അതിജീവിച്ച നമ്മൾ കോറോണയെയും അതിജീവിക്കുക തന്നെ ചെയ്യും തീർച്ച ........


ഗോപിക P നായർ VII A ലിറ്റിൽ ഫ്‌ളവർ UPS ചേരാനെല്ലൂർ