റ്റെെനി ടോറ്റ്സ് ജൂനിയർ സ്കൂൾ തോണ്ടൻകുളങ്ങര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

Creating leaders and discovering talents has been the mission of Tiny Tots junior School from the time it was established in Thondankulangara, Alappuzha in the year 1982.

Tiny Tots has a team of highly enthusiastic and qualified  teachers who have always been behind the success of this institution. Winning awards for social services and environment friendly projects has become synonym with the

name of Tiny Tots. Founders are the visionary couples Er.K. G. Gireesan and Mrs  Jayalakshmy. School is situated in a prime area in Alappuzha town.more information

കിഴക്കിന്റെ വെനീസായ ആലപ്പുഴയിലെ തോണ്ടൻ കുളങ്ങരയിൽ   1982 ൽ രൂപികൃതമായ വിദ്യാലയമാണ് ടൈനി ടോട്സ് ജൂനിയർ സ്കൂൾ തോണ്ടൻ കുളങ്ങര . സമൃദ്ധമായ ശിഷ്യസമ്പത്തും വിവിധ മേഖലകളിൽ പ്രഗത്ഭരായ ഒട്ടേറെ വ്യക്തിത്വങ്ങളും ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്.


അക്ഷര വെളിച്ചത്തിനൊപ്പം

സാമൂഹിക സേവന രംഗത്തും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ ടൈനിടോട്സിന് സാധിച്ചിട്ടുണ്ട്. ഉപജില്ല സ്കൂൾ കലോത്സവം (2019) എൽ .പി .വിഭാഗത്തിൽ

രണ്ടാം സ്ഥാനം,മലയാള മനോരമ നല്ലപാഠം ആലപ്പുഴ ജില്ലയിലെ മൂന്നാം സ്ഥാനം , നല്ലപാഠം ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ അവാർഡ് , മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം മൂന്നാം സ്ഥാനം , മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്കാരം, മാതൃഭൂമി സീഡ് ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ അവാർഡ്, ശിശുദിന റാലി ജില്ലയിൽ തുടർച്ചയായ ഒന്നാം സ്ഥാനം തുടങ്ങിയ നിരവധി  പുരസ്കാരങ്ങൾ  ഈ വിദ്യാലയത്തിനു സ്വന്തമാണ്. ജില്ലാ ഭരണ കൂടം നടത്തിയ സീറോ കാർബൺ പ്രോഗ്രാം ആൻഡ് റീസൈക്ലബിൾ മെറ്റീരിയൽ കളക്ഷൻ ക്യാംപയ്നിൽ  രണ്ടാം സ്ഥാനം നേടിയത്

പരിസ്ഥിത സൗഹൃദ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്.ശ്രീ.കെ.ജി. ഗിരീശൻ ,  ശ്രീമതി.ജയലക്ഷ്മി ഗിരീശൻ ദമ്പതികളാണ് വിദ്യാലയത്തിന്റെ സ്ഥാപകരും സാരഥികളും . പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ നിരവധി പ്രതിഭകളെ വാർത്തെടുത്തു കൊണ്ടും വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് സഹായഹസ്തമായി നിലനിന്നു കൊണ്ടും ടൈനി ടോട്സ് മുന്നോട്ടു പോകുന്നു.