രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

  • ജൂനിയർ റെഡ് ക്രോസ്
  • ജൂനിയർ റെഡ് ക്രോസിന്റെ ചുമതലയുള്ള സ്കൂൾ അധ്യാപകർ
    ശ്രീ.സരീഷ് രമദാസ്,ശ്രീമതി.ഷീന.പി

രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ റെഡ് ക്രോസിന്റെ യൂണിറ്റ് നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു.യുവതലമുറയിൽ സേവനസന്നദ്ധത,സ്വഭാവരൂപീകരണം,വിദ്യാഭ്യസ പ്രചാരണം,ആതുരശുശ്രൂക്ഷ,പ്രകൃതിസ്നേഹം തുടങ്ങിയ ഉത്കൃഷ്ട ആദർശങ്ങൾ രൂഡമൂലമാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നുവരുന്നത്.ചിത്രപ്രദർശനം,ക്വിസ് മത്സരങ്ങൾ പകർച്ചവ്യാധികൾക്കെതിരെ പോസ്റ്ററുകൾ,,പകർച്ചവ്യാധികൾക്കെതിരെ ബോധവത്കരണം ,ശരിയായ ആരോഗ്യശീല നിർദ്ദേശങ്ങൾ ,ശുചിത്വ പരിശോധനകൾ എന്നിവ വഴി ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ പ്രേരണനൽക്കുന്നു.


പ്രവർത്തനറിപോർട്ട്- 2016 – 2017

8/05/2017 , 09/05/2017 , 10/05/2017 , 11/05/2017 എന്നീ ദിവസങ്ങളിൽ 8ാം തരം വിദ്യാർത്ഥികൾക്കായ‌ുള്ള അഡ്‌മിഷൻ ആയിര‌ുന്ന‌ു. അഡ്‌മിഷന് വേണ്ടി വന്ന വിദ്യാർത്ഥികൾക്ക് ക‌ുടിവെള്ളം കൊട‌ുത്ത‌ു. രക്ഷിതാക്കൾക്ക് ആവശ്യമായ സഹായങ്ങള‌ും ചെയ്‌ത‌ുകൊട‌ുത്ത‌ു. 01/06/17 – 2017-18 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആയിര‌ുന്ന‌ു. പ്രവേശനോത്സവത്തിൽ രക്ഷിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽക‌ുകയ‌ും മധ‌ുരപലഹാരങ്ങൾ നൽക‌ുന്നതിന‌ും കാഡറ്റ‌ുകൾ തയ്യാറായി. ജ‌ൂൺ‌ 05 2017 ലോകപരിസ്ഥിതി ദിനം . പരിസ്ഥിതിദിനത്തിൽ റാലിയിൽ പങ്കെട‌ുത്ത‌ു. പ‌ൂന്തോട്ടനിർമാണത്തിൽ ഏർപ്പെട്ട‌ു. ക്വിസ്സ് മത്സരവ‌ും ക്ലാസ്സ‌ും നടത്തി. പരിസ്ഥിതിദിനത്തിൽ വ‌ൃക്ഷത്തൈകൾ വച്ച‌ുപിടിപ്പിച്ച‌ു. ജ‌ൂൺ 10ാം തീയ്യതി മാത‌ൃസംഗമം ആയിര‌ുന്ന‌ു. അതിന് ആവശ്യമായ സഹായങ്ങൾ ചെയ്‌ത്കൊട‌ുത്ത‌ു. ജ‌ൂൺ 14 രക്തദാനദിനത്തോടന‌ുബന്ധിച്ച്

മയക്ക‌ുമര‌ുന്ന് വിര‌ുദ്ധ പ്രതിജ്ഞ

രക്തദാനദിനസന്ദേശം കൈമാറി. മഴക്കാലരോഗങ്ങളെക്ക‌ുറിച്ച‌ും പകർച്ചവ്യാധികളെക്ക‌ുറിച്ച‌ും ബോധവത്കരണം നടത്തി. ജ‌ൂൺ 21ന് 8ാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തി. യോഗാദിനത്തോടന‌ുബന്ധിച്ച് യോഗാചാര്യൻ വിജിത്ത് വിശിഷ്‌ഠാതിഥിയായി അസംബ്ലി നടന്ന‌ു. 26 ജ‌ൂൺ, മയക്ക‌ുമര‌ുന്ന് വിര‌ുദ്ധദിനത്തോടന‌ുബന്ധിച്ച് മയക്ക‌ുമര‌ുന്ന് വിര‌ുദ്ധ പ്രതിജ്ഞ ചെയ്‌ത‌ു. ബഷീർ ദിനത്തിൽ പോസ്റ്റർ, ബഷീറിന്റെ ചിത്രങ്ങള‌ുടെ പ്രദർശനം നടത്തി. TT ക‌ുത്തിവെപ്പിൽ കാഡറ്റ‌ുകൾ സഹായം നൽകി. പോസ്റ്റർ, കാർട്ട‌ൂൺ, ക്വിസ്സ് മത്സരം എന്നിവ നടത്തി. ജ‌ൂലായ് മാസത്തിൽ മഴക്കാലരോഗത്തെക്ക‌ുറിച്ച് ലക്ഷംവീട് കോളനിയിൽ ബോധവത്‌കരണക്ലാസ് നൽകി ഗ്ര‌ൂപ്പ‌ുകളായി തിരിഞ്ഞ് വ്യത്യസ്ഥ വിഷയങ്ങളെ ആസ്‌പദമാക്കി ക്ലാസ് നടത്താൻ തയ്യാറായി. 2016 – 2017അധ്യയന വർഷത്തിൽ മുഴുലൻ വിഷയങ്ങളിലും A+നേടിയ 10ാം തരം വിദ്യാർത്ഥികളെ തലശ്ശേരി DYSP പ്രിൻസ് എബ്രബാം ആനുമോദിച്ചു. ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിൽ പോസ്റ്റർ നിർമ്മിച്ചു. ക്വിസ്സ് മത്സരം നടത്തി.സുഡാക്കോ കോക്കുകളെ നിർമ്മിച്ചു. യുദ്ധത്തിന്റെ ഭീകരതയെ പറ്റി ക്ലാസ്സ് നൽകി. ആഗസ്റ്റ് 9 നാഗസാക്കി ദിനത്തിൽ mcc ക്ക് അധ്യാപകർ രക്തംദാനം നൽകി രക്തംദാനം ചെയ്യുന്നതിനെകുറിച്ച് ബോധവൽക്കരിക്കുകയും പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു ആഗസ്റ്റ് 15 സ്വാതന്ത്യദിനത്തോടനുബന്ധിച്ച് മാർച്ച് പാസ്റ്റ് നടത്തി. അതിൽ കാ‍ഡറ്റ്സ് പങ്കാളികളായി. ഒക്ടോബർ 2 ഗാന്ധിജയന്തിദിനത്തിൽ അനുസ്മരണം നടത്തി. സ്കൂളും പരിസരവും ശുചിയാക്കി.