രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അക്ഷരവൃക്ഷം/പ്രകൃതി ദുരന്തവും മാരക രോഗങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ദുരന്തവും മാരക രോഗങ്ങളും

ഇരുപത്തിയൊന്നാം നൂററാണ്ട് അഭിമുഖികരിക്കുന്ന ഏററവും വലിയപ്രതിസന്ധിയായി മാറിയിരിക്കയാണ് പ്രകൃതി ദുരന്തവും മാരക രോഗ‍ങ്ങളും.പ്രകൃതി അമ്മയാണ് അമ്മയെ മാനഭംഗപ്പെടുത്തരുത്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാവും.എല്ലാ മനുഷ്യർക്കും ശുദ്ധജലവും ശുദ്ധവായുവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്യവും ഉണ്ടെന്ന സങ്കല്പമാണ് ലോക പരിസ്ഥിതിയെ നശിപ്പിക്കാനുള്ള മനുഷ്യന്റെ ക്രൂരമായ ചിന്തയ്ക് ഇടവരുന്നത്.ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി സുഖവും ശീതളവുമായി നിലനിർത്തി അടുത്ത തലമുറയ്ക് കൈമാറുകയുംചെയ്യേണ്ടത് അത്യാവശ്യമാണ്.നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.നഗരങ്ങളുടെ വളർച്ച കാലാനസ്ഥാവ്യതിയാനത്തിനും കാരണമായിത്തീർന്നു. നഗരങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന കാർബൺ ഡൈ ഒാക്സൈഡ് എന്ന വിഷം മാരകമായ പലരോഗങ്ങൾക്കും കാരണമായി. പ്രകൃതിയോടിണങ്ങി ജീവിച്ചവരായിരുന്നു നമ്മുടെ പൂർവികർ. ഭൂമിയെ അവർ മാതാവായി കണ്ടു.സഹജീവനത്തിന്റെയും സ്നേഹത്തിന്റെയും പുതിയ പാതയിലൂടെ നമുക്ക് എല്ലാററിനെയും അതിജീവിക്കാം

അവർണിക കെ സി
9 K രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം