യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി/അക്ഷരവൃക്ഷം/നന്നായി വളരാൻ

Schoolwiki സംരംഭത്തിൽ നിന്ന്
നന്നായി വളരാൻ


കാലത്തുനേരത്തുണർന്നീടേണം
പല്ലുകൾ തേച്ചുമിനുക്കീടേണം
നല്ല വെള്ളത്തിൽ കുളിച്ചീടേണം
വൃത്തിയായ് വസ്ത്രം ധരിച്ചീടേണം
ചപ്പുചവറുകൾ കൂട്ടിയിടാതെ
പരിസരം ശുചിയായി സൂക്ഷിക്കേണം
അഴുക്കു ജലമൊക്കെ ഒഴുക്കീടാൻ
ചാലുകൾ നന്നായി തീർത്തീടേണം
ആഹാരത്തിനു മുമ്പും പിമ്പും
കൈയ്യും മുഖവും കഴുകീടേണം
ഭക്ഷണം ശുചിയായി കഴിച്ചീടേണം
ശുചിയായിട്ടു വളർന്നീടേണം
വ്യക്തി ശുചിത്വം പാലിച്ചാൽ
പകർച്ചവ്യാധികൾ ഓടീടും
 

വൈഗ ഗോപൻ
1 A യോഗക്ഷേമം ഗവണ്മെന്റ് എൽ .പി .എസ് .തുകലശ്ശേരി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത