യു പി എസ് ചെങ്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദീർഘകാലം ചെങ്കൽ ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റായിരിക്കുകയും നാടിനുവേണ്ടി ധാരാളം സേവനങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയുമായ ശ്രീ .ചെങ്കൽ പുരുഷോത്തമൻ നായരുടെശ്രമഫലമായി  1962 -ജൂൺ മാസം 4 ന് ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന്റെ ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീ .കുമാരൻനായരും ആദ്യവിദ്യാർത്ഥി ചെങ്കൽസ്വദേശി ജെ .രാജേന്ദ്രപ്രസാദുമാണ് .അന്ന് ചെങ്കൽപ്രദേശത്ത് രണ്ട്  എൽ .പി സ്കൂളുകൾമാത്രമേ ഉണ്ടായിരുന്നുള്ളു. ഈ നാട്ടിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ദീർഘദൂരം യാത്രചെയ്ത് ഉന്നതവിദ്യാഭ്യാസം നേടേണ്ട ഒരാവസ്ഥക്ക് പരിഹാരമായാണ് മാനേജർ ഈ സ്കൂളിന് തുടക്കംകുറിച്ചത് . 4 -6-1962 മുതൽ 5,6 ക്ലാസ്സുകൾ തുടങ്ങാൻ അനുമതി ലഭിച്ചു .തൊട്ടടുത്തവർഷംമുതൽ 7 ന്റെയും പ്രവർത്തനം ആരംഭിച്ചു .ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക .ശ്രീമതി പി .ബി.ഇന്ദു ആണ് .

"https://schoolwiki.in/index.php?title=യു_പി_എസ്_ചെങ്കൽ/ചരിത്രം&oldid=2127895" എന്ന താളിൽനിന്ന് ശേഖരിച്ചത്