മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം
    വീട് വൃത്തിയാക്കുന്നതിലൂടെ നല്ല ആരോഗ്യം കാത്തുസൂക്ഷിക്കാം. വീടിനു ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കണം. വാതിലുകളും ജനലുകളും തുറന്നിടുകയും സൂര്യപ്രകാശവും വായുവും വീടിനകത്തേക്ക് കയറുകയും വേണം. ഇതു രോഗാണുക്കളെ കൊല്ലാൻ സഹായിക്കുന്നു. കിടക്കകളും തലയണകളും ഇടയ്ക്കിടയ്ക്ക് വെയിലത്ത് ഉണക്കാൻ ഇടണം. വീടിനകത്തെ ഈർപ്പമുള്ള സ്ഥലങ്ങൾ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കണം .അങ്ങനെയുള്ള സ്ഥലത്താണ് രോഗാണുക്കൾ പെറ്റുപെരുകുന്നത്. വീടിൻറെ പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. അങ്ങനെയുള്ള വെള്ളത്തിലാണ് കൊതുക് മുട്ടയിടുന്നത്. അതുകൊണ്ട് വീടും പരിസരവും വൃത്തിയാക്കുന്ന അതിലൂടെ നമ്മുടെ ശരീരം ആരോഗ്യം ഉള്ളതായി മാറുന്നു. അങ്ങനെ നമുക്ക് ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കാം'. നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ മനസ്സും വൃത്തിയുള്ളതായി മാറുന്നു.
അൻഹ
III B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം