മാതാ എച്ച് എസ് മണ്ണംപേട്ട/ഗ്രന്ഥശാല/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കഥകൾ,കവിതകൾ, സഞ്ചാരസാഹിത്യം, നോവലുകൾ, ജീവചരിത്രങ്ങൾ, റഫറൻസ് പുസ്തകങ്ങൾ, ആനുകാലികങ്ങൾ തുടങ്ങി ആയിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥശാലയാണ് നമ്മുടെ സ്കൂളിന്റേത്. കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള ശാന്തമായ അന്തരീക്ഷം ലൈബ്രറിയുടെ പ്രത്യേകതയാണ്. വായനയുടെ വസന്തം എന്ന പദ്ധതിപ്രകാരം 200 ഓളം പുസ്തകങ്ങൾ ഡി പി എ യിൽ നിന്നും നമുക്ക് ലഭിച്ചു. പൂർവ്വ വിദ്യാർത്ഥികൾ, മുൻ അധ്യാപകർ,നാട്ടുകാർ എന്നിവരുടെ സംഭാവനയും ഗ്രന്ഥശാലയെ മികച്ചതാക്കുന്നു. ഈ വർഷം തന്നെ നമ്മുടെ സ്കൂൾ ലൈബ്രറി ഡിജിറ്റൽ ആയി മാറ്റാനുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണ്. ബുക്കുകളുടെ വിവരങ്ങൾ മറ്റും ഡിജിറ്റലായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും കുട്ടികൾക്ക് കൊടുക്കുന്ന ബുക്കുകളുടെ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനും ഇത് സഹായകരമാകും.വളരെ നല്ല രീതിയിൽ തന്നെയാണ് സ്കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് വായിക്കാനുള്ള വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട്.സൗകര്യപ്രദമായ രീതിയിൽ അമ്മമാർക്ക് സ്കൂൾ ലൈബ്രറി ഉപയോഗിച്ച് വായനശീലം പരിപോഷിപ്പിക്കുന്നതിനും അവരുടെ സർഗാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള അവസരവും .ഒരുക്കിയിട്ടുണ്ട്.ഇതോടൊപ്പം തന്നെ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനവും ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ആയിരത്തിനുമേൽ പുസ്തകങ്ങളോടുക്കൂടിയാണ് വായനശാലാ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കുുട്ടികൾക്ക് വ്യക്തിപരമായി വായിക്കാൻ പുസ്തകം നൽകുന്നു. ഭാഷാ അധ്യാപകർ ലൈബ്രറി പിരീഡുകളിൽ കുുട്ടികളെ വായനശാലയിൽ കൊണ്ടുവന്ന് വായനയെ പ്രോത്സാഹിപ്പിക്കുന്നു. സ്ക്കൂളിന് പുറത്ത് മൽസരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന കുട്ടികൾ അവശ്യം വേണ്ട റഫറൻസ് പുസ്തകങ്ങൾ മുൻകൂട്ടിയെടുത്ത് പഠിച്ച് ഒരുങ്ങുന്നു.എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂൾ ലൈബ്രററി വിപുലീകരിക്കാൻ മുപ്പതിനായിരം രൂപയോളം വരുന്ന പുസ്തകം നൽകിയ ശ്രീ. സുഭാഷ് ഏറാടത്തിന്റെ (പൂർവ്വ വിദ്ധ്യാർത്ഥി) നല്ല മനസ്സാണ്. കുട്ടികളുടെ സ്വന്തം സൃഷ്ടിയായ ലൂമിന എന്ന ഒരു ബയോളജി സിഡി പുറത്തിറക്കി. 200 സിഡി കളോടൊപ്പം കുട്ടികൾ ഉണ്ടാക്കിയ ഈ സിഡിയും ഡിജിറ്റൽ ഗ്രന്ഥശാലക്ക് ഒരു മുതൽക്കൂട്ടാണ്.

വായനാദിനം

മണ്ണംപേട്ട മാത ഹൈസ്ക്കൂളിലെ വായനദിനം ഏറെ പുതുമകളോടെ ആഘോഷിച്ചു. കുട്ടികളെ അക്ഷരലോകത്തേക്ക് ആനയിക്കുവാനായി സ്കൂളിൽ അക്ഷരത്തോണി തയ്യാറാക്കി. മലയാള വിഭാഗം അധ്യാപിക ജൂലിയറ്റ് നീലങ്കാവിൽ വായനദിന സന്ദേശം നല്കി. സീനിയർ അധ്യാപിക ഷീജ വാറുണ്ണി വായനദിനം ഉദ്ഘാടനം ചെയ്തു. എൽ. പി വിഭാഗത്തിൽ നിന്നും എമിൽ റോസ് പുസ്തക പരിചയവും യു. പി വിഭാഗത്തിൽ നിന്ന് കൃഷ്ണാപ്രിയ കവിതാലാപനവും എച്ച് എസ് വിഭാഗത്തിൽനിന്ന് ഐശ്വര്യതെരേസ് പ്രസംഗവും അവതരിപ്പിച്ചു. അക്ഷരത്തോരണം, വായനമത്സരങ്ങൾ, പ്ലക്കാർഡ് നിർമ്മാണം, സാഹിത്യ ക്വിസ്, സംവാദം, അമ്മ വായന തുടങ്ങി വിവിധ പരിപാടികൾ തുടർ ദിവസങ്ങളിൽ നടത്തപ്പെടുന്നതാണ്.

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ

ജൂലൈ 5 ബഷീറിൻറെ ഓർമ്മ ദിനത്തോടനുബന്ധിച്ച് അന്നേ ദിനം വിവിധയിനം പരിപാടികൾ അവതരിപ്പിച്ചു. എച്ച് എസ് വിഭാഗം ജൂലിയറ്റ് ടീച്ചറുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥി സഹൽ കെ അൻവർ ബഷീറിനെ കുറിച്ച് ജീവചരിത്രം അവതരിപ്പിച്ചു. യുപി വിഭാഗത്തിൽനിന്ന് അഖില ലക്ഷ്മി ബഷീർ കൃതികൾ കൂട്ടിയിണക്കി കൊണ്ടുള്ള ഗാനാലാപനം നടത്തി.കൂടാതെ എൽ.പി,യു.പി വിഭാഗത്തിലെ കുട്ടികളുടെ ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ വളരെ മനോഹരമായി സംഘടിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീർ ,പാത്തുമ്മ, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങിയ കഥാപാത്രങ്ങളെ വളരെ രസകരമായി കുട്ടികൾ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആടിലെ ചെറിയൊരു ഭാഗം സ്കിറ്റ് രൂപത്തിൽ യുപി വിഭാഗം കുട്ടികൾ മനോഹരമായി അവതരിപ്പിച്ചു. എൽ പി വിഭാഗത്തിൽ ബഷീർ ദിന ക്വിസ് മത്സരം നടത്തി, നിർമ്മൽ മരിയ ടീച്ചറാണ് എൽ പി വിഭാഗത്തിൽ നേതൃത്വം കൊടുത്തത്. യുപി വിഭാഗം അലീന ടീച്ചർ ശ്രീദേവി ടീച്ചർ നീതു ടീച്ചർ രേഷ്മ ടീച്ചർ എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും പങ്കാളിത്തം വഹിക്കുകയും ചെയ്തു. സ്കൂൾ എച്ച് എം തോമസ് മാസ്റ്ററിന്റെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ബഷീർ ദിന പരിപാടികൾ സ്കൂൾ കോർട്ടിൽ വളരെ മനോഹരമായി സംഘടിപ്പിച്ചു.