മാണിയൂർ സെൻട്രൽ എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മാണിയൂർ ചെറുപഴശ്ശി കുറ്റ്യാട്ടൂർ തുടങ്ങിയ പ്രധാന ജനവാസകേന്ദ്രങ്ങളിൽ നിന്നും അവർണ്ണരും അധഃസ്ഥിതരുമായ ഒരു ജനതയ്ക്ക് വിദ്യയുടെ വെളിച്ചം പകരാനും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും വേണ്ടി 19-ാം നൂറ്റാണ്ടിന്റെ ആദ്യദശക‍‍ങ്ങളിൽ ഇ.കുഞ്ഞിക്കണ്ണൻ ഗുരുക്കൾ എന്ന കണ്ണൻ ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാലയം ആരംഭിച്ച കാലത്ത് നാലാം തരം മാത്രമാണ് പഠനം ഉണ്ടായിരുന്നത്. 1939ൽ 5ാംതരം കൂടി അനുവദിക്കപ്പെട്ടു. ഈ സുവർണ്ണാവസരത്തിലാണ് മാണിയൂർ സെൻട്രൽ എ.എൽ.പി. സ്കൂൾ എന്ന് പുനർനാമകരണം ചെയ്തത്. 1980 വരെ അ‍ഞ്ച് ക്ലാസ്സുകളും അഞ്ച് അദ്ധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ എല്ലാ ക്ലാസ്സുകൾക്കും ഡിവിഷനുകൾ അനുവദിക്കപ്പെട്ടു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം