മാങ്ങാനം എൽപിഎസ്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഇന്നിന്റെ ഈ സാഹചര്യത്തിൽ ശുചിത്വത്തിൻറെ പ്രധാന്യം വളരെ വലുതാണ് .ഭൂമിക്കപ്പുറം ചന്ദ്രനിലും ,മറ്റു ഗ്രഹങ്ങളിലും തങ്ങളുടെ വ്യക്തി മുദ്രര സ്ഥാപിക്കുകയും ലോകത്തിൻറെ നെറുകയിൽ എത്തിച്ചേരുവാൻ ശാസ്ത്രസാങ്കേതിക വിദ്യയേയും ,സൂപ്പർ കംപ്യൂട്ടർകൾ കണ്ടുപിടിയ്ക്കുകയും ,തങ്ങളാൽ സാധിക്കാത്തത് ഒന്നുംമില്ല എന്ന് ഊറ്റം കൊളുകയും ചെയ്ത മാനവരാക്ഷിയെ സ്വന്തം വീടിൻറെ ചുവരുകൾക്കുള്ളിൽ തളച്ചു ഇടുവാൻ കോവിഡ് 19 എന്നരോഗാണുവിന് സാധിച്ചു എങ്കിൽ നാം ചിന്തിക്കേണ്ടേരിക്കുന്നു.

ലോകത്തിന്റെ ഏതോ ഒരു കോണിൽ ആരംഭിച്ചു ദിവസങ്ങൾക് ഉള്ളിൽ മറ്റു രാജ്യങ്ങളിലേക്കു പടരുകയും ,ലക്ഷകണക്കിന് ആളുകളെ രോഗികൾ ആക്കുകയും ,മരണത്തിലേക്കു തള്ളി വിടുകയും ചെയ്തു.രോഗ പ്രതിരോധ സവിധാനകൾ പരാജയപ്പെടുമ്പോൾ വികസിതരാജ്യങ്ങൾ എല്ലാം നിസ്സഹായാർ ആയപ്പോൾ ഒരു പരിധിവരെ അതിനെ തടയിടാൻ നമ്മുക്കു സാധിച്ചത് ശുചിത്വം കൊണ്ടു മാത്രം ആണ്.

ശുചിത്വത്തിനു പ്രധാനമായും 3 ഘടകൾ ആണ് ഉള്ളത്.വ്യക്തി ശുചിത്വം ,പരിസര ശുചിത്വം ,ഗ്രഹ ശുചിത്വം . ആരോഗ്യയ ശുചിത്വ പാലനത്തിനെ പോരായ്മകൾ ആണ് 90 ശതമാനം രോഗികൾക്കും കാരണം.

വ്യക്തികൾ സ്വയമായി പാലിക്കേണ്ട ആരോഗ്യശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗളെയും ഒഴിവാക്കാൻ സാധിയ്ക്കും.ഭകഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുക.നമ്മുടെ ശരീരവും വസ്ത്രവുംശുദ്ധമായും വൃത്തിയായും സൂക്ഷിക്കുക ;തുടങ്ങിയ അടിസ്ഥാന തത്വങ്ങളിൽ നിന്നും നാം തുടങ്ങേണ്ടിയിരിക്കുന്നു.


നമ്മുടെ വീടുകൾ വൃത്തിയായി സുകിഷിക്കാൻ നമ്മുക്കു സാധിക്കുന്നുണ്ടോ ? ഉപയോഗശൂന്യമായ വസ്തുക്കൾ വലിച്ചെറിഞ്ഞു പരിസ്ഥിതിയെ മലിനമാക്കരുത്.നമ്മുടെ വീടുകൾപോലെ ക്ലാസ്സ്മുറികളും വൃത്തിയായി ശൂക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.വൃത്തിയുള്ള സമൂഹത്തിൽ നിന്നു മാത്രമേ ആരോഗ്യയമുള്ള തലമുറയെ വാർത്തെടുക്കാൻ സാധിയ്ക്കു.ശക്തമായ ശുചിത്വ ശീലങ്ങളുടെ ആവർത്തനമാണ് ഇന്നിന്റെ ആവശ്യം.

നല്ല ജീവിതശൈലി എന്താന്നു മനസിലാക്കാനും ശുചിത്വം പാലിക്കാനും രോഗമുക്തമായ തലമുറയെ സൃഷ്ടിക്കാനും ആരോഗ്യയം സംരക്ഷിക്കാനും നമ്മുക്കു ഒന്നിച്ചു പ്രയിനിയ്ക്കാം അങ്ങനെയുള്ള ഒരു നല്ല നാളേക്ക്ആയി നമ്മുക്കു ഒത്തു ചേരാം.

അയ് വിൻ സേവിയർ
3 A മാങ്ങാനം എൽപിഎസ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം